മഞ്ചേരി: കരിക്കാട് ശ്രീസുബ്രഹ്മണ്യ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടക്കന്ന സ്കന്ദപുരാണം, അയ്യപ്പസത്രം വേദികളിലേക്ക് ഒഴുകിയെത്തുന്നത് ജനസഹസ്രങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഇതിനോടകം യജ്ഞവേദിയിലെത്തി കഴിഞ്ഞു. 24ന് ആരംഭിച്ച യജ്ഞ, സത്ര പരിപാടികള്‍ 21 വരെ നീണ്ടുനില്‍ക്കും.
നാല് വേദികളിലായി വേദപണ്ഡിതര്‍ നടത്തുന്ന വേദപാരായണം, 30 തന്ത്രിവര്യന്മാര് നടത്തുന്ന പൂജാഹോമാദികര്മ്മങ്ങള്, പ്രശസ്തരും പ്രഗത്ഭരുമായ ഇരുപതോളം പേരുടെ പ്രഭാഷണങ്ങള്‍ വിവിധ കലാപരിപാടികള്‍ എന്നിവയാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, പായസഹോമം, മഹാഭഗവതിസേവ, സര്‍പ്പബലി, ധന്വന്തരീഹോമം, ഉമാമഹേശ്വരഹോമം എന്നിവക്ക് മൊടപ്പിലാപ്പള്ളി ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട്, അണ്ടലാടി ശങ്കരന് നമ്പൂതിരിപ്പാട്, പാമ്പുംമേയ്ക്കാട്ട് ജാതവേദന്‍ നമ്പൂതിരിപ്പാട്, വെള്ളാമ്പറമ്പ് നീലകണ്ഠന് നമ്പൂതിരിപ്പാട്, കീഴ്മുണ്ടൂര് പരമേശ്വരന് നമ്പൂതിരിപ്പാട്, അരിപ്പുറത്ത് ജയചന്ദ്രന് നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ ജയന്തന് നമ്പൂതിരിപ്പാട്, എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ഡോ.അടുകളേടം കേശവന് നമ്പൂതിരി വേദജപത്തിനും ആയേടം കേശവന് നമ്പൂതിരി ഗീതാപാരായണത്തിനും നേതൃത്വം നല്കി. അഡ്വ.ടി.ആര്.രാമനാധന്‍, കേശവദാസ് മേനോന്, ഡോ.കെ.അരവിന്ദാക്ഷന്, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, പി.സി.ഇളയത്, പത്മജ തമ്പുരാന്, ദേവകി അന്തര്‍ജനം എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.
കാര്‍ഷിക വാണിജ്യ വ്യവസായിക പാരമ്പര്യ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരും ദീര്‍ഘകാലമായി അതേ തൊഴിലില്‍ ഏര്‍പ്പെട്ടവരെയും കണ്ടെത്തി ആദരിക്കുന്ന ചടങ്ങും ശ്രദ്ധേയമാകുന്നുണ്ട്.
ഇന്ന് തരുപ്പതി ആസ്ഥാന വിദ്വാന് കോവൈ ഗോപാലകൃഷ്ണന് വൈകിട്ട് സാസംകാരിക സത്രവേദിയില്‍ നൃത്തോത്സവം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: