പുലാമന്തോള്‍: പുഴയിലെ അനധികൃത മണല്‍കടത്തല്‍ തടയാന്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പുലാമന്തോള്‍ പുഴക്ക് സമീപം റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചു. ഇതോടെ കാലങ്ങളായി കഴുകാനും മണല്‍ കടത്താനും നിയമലംഘനം നടത്തി അനധികൃതമായി പുഴയിലിറക്കിയിരുന്ന വാഹനങ്ങള്‍ തടയാനായി.
എന്നാല്‍ ബാരിക്കേഡ് കെട്ടിയത് കൊണ്ട് മാത്രം പുഴയില്‍ നിന്നും കടത്തുന്ന മണല്‍കൊള്ള തടയാന്‍ കഴിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പകരം നിയമലംഘനം നടത്തുന്നത് തടയാന്‍ ശക്തമായ പോലീസ് കാവല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുലാമന്തോള്‍ തടയണ സംരക്ഷണാര്‍ത്ഥം തഹസില്‍ദാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുലാമന്തോള്‍-വിളയൂര്‍ പഞ്ചായത്ത് പ്രതിനിധികള്‍ പുഴ സന്ദര്‍ശിച്ചിരുന്നു.
പുഴ സംരക്ഷണത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അന്ന് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അനധികൃതമായി വാഹനങ്ങള്‍ പുഴയിലിറക്കുന്നത് തടയാനായി ബാരിക്കേഡ് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: