കരുവാരക്കുണ്ട്: കല്‍ക്കുണ്ട് ചേരിയിലെ ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കളളുഷാപ്പ് അടച്ചുപൂട്ടി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പ് പൂട്ടി സീല്‍ ചെയ്തത്. പോലീസിന്റെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കള്ളുഷാപ്പ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് പുറമെ ഷാപ്പ് അടച്ചുപൂട്ടുന്ന വിവരമറിഞ്ഞ് സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറോളം പേരാണ് സമരക്കാരുടെ സന്തോഷത്തില്‍ പങ്കെടുക്കാന്‍ പ്രദേശത്തേക്കെത്തിയത്.
ജനവാസകേന്ദ്രത്തിലെ ഷാപ്പിന്റെ പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് പ്രയാസമായതോടെ വാര്‍ഡ് അംഗം ഷീനാ ജില്‍സിന്റെ നേതൃത്വത്തില്‍ പ്രത്യേകം ഗ്രാമസഭ ചേരുകയും. കളളുഷാപ്പു അടച്ചു പൂട്ടമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച്ച മുമ്പ് ഗ്രാമപഞ്ചായത്ത് അടിയന്തിര ബോര്‍ഡ് മീറ്റിംങ് ചേര്‍ന്ന് ഷാപ്പുടമക്ക് സ്റ്റോപ്പ് മേമ്മോ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഷാപ്പുടമ നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനാലും, കളളു ഷാപ്പു പ്രവര്‍ത്തിച്ചത് ഗ്രാമപഞ്ചായത്ത് അനുമതിയില്ലാത്തതിനാലും ഗ്രാമ പഞ്ചായത്ത് കളളുഷാപ്പു അടച്ചു പൂട്ടുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ്, വാര്‍ഡ് അംഗങ്ങളായ പി.ഷൗക്കത്തലി, ഷീന ജില്‍സ്, വി.ആബിദലി, വി.ഷബീറലി, പി.സൈനബ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: