മലപ്പുറം: ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് രേഖകളില്ലാത്ത 266 കോടി സിബിഐ കണ്ടെടുത്തുയെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ വിശദീകരണവുമായി ബാങ്ക് അധികൃതര്‍ രംഗത്ത്. സിബിഐയെ ഉപയോഗിച്ച് ചിലര്‍ ജില്ലാ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ചില ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും സിബിഐ ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചെന്നും ഇവര്‍ പറയുന്നു. കെവൈസി മാനദണ്ഡം പാലിച്ചുള്ള ഇടപാടാണ് ജില്ലാ ബാങ്ക് സ്വീകരിക്കുന്നത്. ബാങ്ക് ശാഖകളോടും, സംഘങ്ങളോടും കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപം സംബന്ധിച്ച് അനധികൃതമായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ജില്ലാ ബാങ്കിനെ ബാധിക്കില്ലെന്നും ജില്ലാ ബാങ്ക് അധികൃതര്‍ പറഞ്ഞു. പക്ഷേ പ്രാഥമിക സംഘങ്ങളെ പ്രതികൂട്ടിലാക്കി രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇതെന്ന് ബിജെപി ആരോപിച്ചു.
500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് മുതല്‍ ജില്ലയിലെ സഹകരണ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത് കോടികളാണ്. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും സമ്പത്തിന്റെ 90 ശതമാനവും ഇത്തരം സഹകരണ ബാങ്കുകളിലാണ്.
പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നാണ് ജില്ലാ സഹകരണ ബാങ്കിലേക്കു നിക്ഷേപം എത്തിയത്. ജില്ലാ സഹകരണ ബാങ്കിനു കീഴിലായി 120 സഹകരണ സംഘങ്ങളുണ്ട്. 50 ലക്ഷം മുതല്‍ അഞ്ചു കോടി വരെ വിവിധ നിക്ഷേപങ്ങളാണ് വന്നിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഇവയില്‍ വ്യക്തിഗത നിക്ഷേപങ്ങളുമുണ്ട്. ബാങ്കില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങളുണ്ടോ, ഇടപാടുകാരുടെ കെവൈസി വിവരങ്ങള്‍ ബാങ്കുകള്‍ സൂക്ഷിക്കുന്നുണ്ടോ, നോട്ട് നിരോധനം പ്രഖ്യാപിക്കപ്പെട്ട നവംബര്‍ ഒമ്പതിന് ശേഷം വന്‍തോതില്‍ നിക്ഷേപങ്ങളോ ഇടപാടുകളോ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്.
ഈ സാഹചര്യത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ ജില്ലാ ബാങ്ക് അധികൃതര്‍ക്ക് സാധിക്കില്ലെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: