വണ്ടൂര്‍: പാതയോരത്തേക്ക് ഇറക്കി കെട്ടിയ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെ വണ്ടൂരില്‍ സംഘര്‍ഷാവസ്ഥ.
മഞ്ചേരി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ പഞ്ചായത്ത് കെട്ടിടത്തിലെ കയ്യേറ്റങ്ങള്‍ പൊതുമാരാമത്ത വകുപ്പ് ഒഴിപ്പിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നഗര സൗന്ദര്യവത്കരണത്തിന്െ ഭാഗമായി വിഎംസി സ്കൂള്‍ വരെയുള്ള ഒരു കിലോ മീറ്റര്‍ ഭാഗത്തെ നാലുവരിപ്പാതയുടെ നിര്‍മാണം നടക്കുകയാണ്. എന്നാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാത്തതു മൂലം രണ്ടു വരിപ്പാതയുടെ വീതി പോലുമില്ല. ഏറെ ഗതാഗതകുരുക്കനുഭവപ്പെടുന്ന ഈ ഭാഗത്തെ പഞ്ചായത്തിന്റേയും,സ്വാകാര്യ വ്യക്തിയുടേയും കെട്ടിടങ്ങളാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു.ഇതേതുടര്‍ന്നാണ് പഞ്ചായത്ത് കെട്ടിടത്തില്‍ നിന്നും ഇറക്കികെട്ടിയ ഭാഗം പൊളിച്ചുമാറ്റാന്‍ പൊതുമാരാമത്ത് തയ്യാറായത്.
ചൊവ്വാഴ്ച്ച വൈകിട്ട് പൊളിച്ചു മാറ്റാനായി അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രമടക്കം എത്തിച്ചെങ്കിലും കടയുടമകള്‍ പ്രതിഷേധവുമായെത്തി, തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്മാറി. ഇന്നലെ വീണ്ടും പൊളിച്ചു മാറ്റാന്‍ എത്തിയപ്പോള്‍ കച്ചവടക്കാര്‍ സംഘടിച്ചെത്തി. ഇവരെ പ്രതിരോധിക്കാനായി നാട്ടുകാരില്‍ ചിലരും രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മണ്ണ് മാന്തി യന്ത്രത്തിനു മുന്നില്‍ കിടന്നു പ്രതിഷേധിച്ച കച്ചവടക്കാരനെ നാട്ടുകാര്‍ തള്ളി പുറത്താക്കി.
എസ്ഐ പി.ചന്ദ്രന്റെ നതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. പൊളിച്ചു മാറ്റുന്നതിനു മുമ്പ് തങ്ങളെ വിവരങ്ങളറിയാക്കാന് പഞ്ചായത്ത് തയ്യാറായില്ലെന്നും, ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായിട്ടുള്ളതെന്നും കച്ചവടക്കാരനായ കണ്ണിയന്‍ കരീം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഡിസംബറിലെ ബോര്‍ഡ് യോഗത്തില്‍ തന്നെ കൈയ്യേറ്റങ്ങള്‍ പൊളിച്ചു മാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും, വിവരം ഉടമകളെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് റോഷ്നിബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: