അങ്ങാടിപ്പുറം: ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീ അങ്ങാടിപ്പുറം പഞ്ചായത്തില്‍ നിന്നും അനര്‍ഹമായി വിധവ പെന്ഷന് വാങ്ങുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
ആറാം വാര്‍ഡ് ചേങ്ങോട് പൊതുവത്തില് കോളനിയില്‍ താമസിക്കുന്ന ചാത്തനല്ലൂര്‍ വീട്ടില്‍ സരോജിനിയാണ് അനര്‍ഹമായി വിധവ പെന്ഷന് കൈപ്പറ്റുന്നതായി തെളിഞ്ഞിരിക്കുന്നത്. സരോജിനി സിപിഎം പോഷക സംഘടനയായ മഹിളാ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകയാണ്.
23 വര്‍ഷം മുമ്പ് വിവാഹിതയായ സരോജിനിയുടെ ഭര്‍ത്താവ് ഒരു വര്‍ഷത്തിനു ശേഷം ഉപേക്ഷിച്ചതിന്റെ പേരില്‍ വാങ്ങാന്‍ തുടങ്ങിയ വിധവാ പെന്ഷന് 17 വര്‍ഷങ്ങള്‍ക്കു ശേഷം ഭര്‍ത്താവ് തിരിച്ചെത്തിയിട്ടും തുടര്‍ന്ന് കൈപ്പറ്റുകയാണെന്നാണ് ആരോപണം.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നും ഭര്‍തൃ സംരക്ഷണത്തിലല്ല കഴിയുന്നതെന്നും വര്‍ഷാവര്‍ഷം നല്‍കേണ്ട സത്യവാങ്മൂലം പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ ആറാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും പാര്‍ട്ടി പ്രവര്‍ത്തകയായത് കൊണ്ട് മാത്രം അനര്‍ഹ പെന്ഷന് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി. ക്ഷേമപെന്‍ഷനുകള്‍ പാര്‍ട്ടി ശമ്പളം പോലെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വീതിച്ചു നല്കുന്ന പ്രവണതക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: