മഞ്ചേരി: ഗവ.മെഡിക്കല്‍ കോളേജിലെ റാഗിംങ് സംബന്ധിച്ച് തുടര്‍നടപടി മൂന്ന് ദിവസത്തിനകം ഉണ്ടാകും. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയില്‍ വകുപ്പു മേധാവികളുള്പ്പെട്ട സമിതി അന്വേഷണം നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് 21 സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പള്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്. സംഭവത്തിലിതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
21 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ 43 കുട്ടികളാണ് കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പറഞ്ഞവരെ പ്രിന്‍സിപ്പള്‍ സസ്പെന്റ് ചെയ്തിരിക്കുകയാണിപ്പോള്‍. കോളേജ് കാമ്പസിലോ, ഹോസ്റ്റലിലോ പ്രവേശിക്കാന്‍ ഇവര്‍ക്ക് അനുമതിയില്ല. സര്‍ജറി വിഭാഗം മേധാവി പ്രൊഫ.പി.ജെ.ബാബു, പാത്തോളജി വിഭാഗം മേധാവി പ്രൊഫ.സുപ്രിയ, സൈക്യാട്രി വിഭാഗം മേധാവി പ്രൊഫ.സി.അജിത എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്. മൂന്ന് ദിവസത്തിനകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്നാവും സംഭവത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുക. പരാതിയില്‍ സത്യമുണ്ടെന്ന് തെളിഞ്ഞാല്‍ ആന്റി റാഗിംങ് കമ്മറ്റി ചേര്‍ന്ന് സര്‍ക്കാര്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരുടെ മാനദണ്ഡങ്ങള്‍ പ്രകാരമാകും നടപടികള്‍ സ്വീകരിക്കുക. മഞ്ചേരി മെഡിക്കല്‍ കോളേജ് നിലനില്‍പ്പ് ഭീഷണിയില്‍ തുടരുന്നതിനിടെയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംങിന് ഇരകളാകുന്ന സംഭവവും പുറത്തായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂര പീഢനങ്ങള്‍ക്ക് ഹോസ്റ്റലില്‍ വെച്ച് ഇരകളാകുന്നു എന്നാണ് പരാതിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: