പുലാമന്തോള്‍: പുലരിയിലെ മഞ്ഞില്‍ പാറക്കടവ് ആലംപാറ ചെറുകാട് വയലില്‍ ദേശാടനപക്ഷികള്‍ പറന്നിറങ്ങുന്ന കാഴ്ച പരിസരവാസികള്‍ക്ക് കൗതുകമായി.
കുന്തിപ്പുഴയുടെ തീരത്ത് കൊള്ളിതോടിലും ചുറ്റുവട്ടങ്ങളിലുമാണ് വലിയ കൊക്കുകളടക്കമുള്ള ദേശാടനപക്ഷികള്‍ വന്നിരിക്കുന്നത്. ആദ്യമായാണ് ഇവിടെ ഇത്തരത്തിലുള്ള ദേശാടനപക്ഷികളെത്തുന്നത്.
വിദൂരദേശങ്ങളില്‍ നിന്നും അനേകം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് അതിജീവനത്തിനായി നടത്തുന്ന ദേശാടനം കേരളത്തിലെ പരിതസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ കൊണ്ട് ആശങ്കാജനകമായി കുറഞ്ഞിട്ടുണ്ടെന്ന് പരിസ്ഥിതി സ്നേഹികള്‍ പറയുന്നു.
ദേശാടനപക്ഷികള്‍ ഋതുക്കള്‍ മാറുന്നതനുസരിച്ച് ഓരോരോയിടങ്ങളിലേക്ക് പറന്നെത്തുകയും കാലാവസ്ഥാമാറുന്നതോടെ സ്വദേശത്തേക്ക് തന്നെ പോകാറുമുണ്ട്.
പക്ഷേ അപൂര്‍വ്വം ചില പക്ഷികള്‍ എത്തിയ സ്ഥലങ്ങളില്‍ തന്നെ കൂടൊരുക്കാറുമുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: