തൃശൂര്‍: പന്ത്രണ്ടാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് തൃശൂര്‍ ഫെബ്രുവരി 3മുതല്‍ 9വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍ കൈരളി/ശ്രീ തീയേറ്റര്‍, ബാനര്‍ജി ഓഡിറ്റോറിയം, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് ഉള്‍പ്പടെ ജില്ലയുടെ എട്ട് കേന്ദ്രങ്ങളിലായി അരങ്ങേറും.
തൃശൂര്‍ ചലച്ചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്പ്പറേഷന്, തൃശൂര്‍ ജില്ലാപഞ്ചായത്ത്, ജോസഫ് ട്രസ്റ്റ്, ബാനര്‍ജി ക്ലബ്ബ്, സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്, സെന്റ് തോമസ് കോളേജ്, ഗുരുവായൂര്‍ ദര്‍പ്പണ, തൃപ്രയാര്‍ ജനച്ചിത്ര, ഡയലോഗ്, രാമുകാര്യാട്ട്, സ്ക്രീന്‍, ഛായ, ഇരിങ്ങാലക്കുട ചലച്ചിത്രകേന്ദ്രം, മാള ഗ്രാമിക കുഴിക്കാട്ടുശ്ശേരി, തലപ്പിള്ളി ഫിലിം സൊസൈറ്റി, പൂച്ചെട്ട് ചലച്ചിത്രകേന്ദ്രം എന്നിവരാണു സംഘാടകര്‍.
കേരള ചലച്ചിത്ര അക്കാദമി, എഫ്എഫ്എസ്ഐ, ചലച്ചിത്ര വികസന കോര്പ്പറേഷന്, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍, നാഷണല്‍ ഫിലിം ആര്‍ക്കെവ്സ്, പി.ആര്.ഡി. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചതും അവാര്‍ഡ് ലഭിച്ചതുമായ സിനിമകളായിരിക്കും മുഖ്യമായും തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിക്കുക. 30ലധികം രാജ്യങ്ങളില്‍ നിന്നായി ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 100ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
കെന്‍ലോച്ച് (യു.കെ.), ആന്ദ്രെ കൊഞ്ചലോവ്സ്കി (റഷ്യ), അസ്ഗര്‍ ഫര്‍ഹാദി (ഇറാന്), ആന്ദ്രെ വൈദ (പോളണ്ട്), ജിം ജാര്‍മുഷ് (യുഎസ്), തോമസ് വിന്റര്‍ബെര്‍ഗ് (ഡെന്മാര്ക്ക്), ബ്രില്ലന്റെ മെന്‍ഡോസ് (ഫിലിപ്പൈന്‍സ്) എന്നീ മാസ്റ്റേഴ്സിന്റെ സിനിമകള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: