മാനന്തവാടി: തിരുനെല്ലി അരണപ്പാറ കാജഗഡി കോളനിയില്‍ വീണ്ടും ശിശുമരണം.കോളനിയിലെ ബാബു-സിന്ധു ദമ്പതികളുടെ ഒമ്പത് മാസം പ്രായമായ കുഞ്ഞാണ് മരണപ്പെട്ടത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. പനി ഭേദമായെന്ന വിശ്വാസത്തിലിരിക്കെയാണ് വെള്ളിയാഴ്ച രാത്രിയില്‍ കുട്ടി മരിച്ചത്. ഇതേ കോളനിയില്‍ ഒരാഴ്ച മുമ്പ് ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: