വെള്ളമുണ്ട : പുളിഞ്ഞാല്‍ സ്കൂളിന് ധീര ദേശാഭിമാനി എടച്ചന കുങ്കന്റെ പേര് നല്‍കണമെന്ന് യുവമോര്‍ച്ച ജില്ല യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് അഖില്‍ പ്രേം.സി ഇരുന്നൂറ്റി പന്ത്രണ്ടാം സ്മൃതി ദിനം ആചരിക്കുമ്പോഴും എടച്ചന കുങ്കന് ഒരു സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. കുങ്കന് സ്മാരകം നിര്‍മിക്കാന്‍ അഞ്ച് ലക്ഷം രൂപ അനുവദിക്കുമെന്ന പറഞ്ഞ വയനാട് എം.പി ജനങ്ങളോട് മറുപടി പറയണം. കുങ്കന് സ്മാരകം നിര്‍മിക്കാന്‍ ബഡ്ജറ്റില്‍ നാല്പത് ലക്ഷം രൂപ വകയിരുത്തി എന്നു പറയുന്ന ഇടത് സര്‍ക്കാര്‍ ഇതിനു വേണ്ടി നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കുങ്കന്റെ സ്മൃതി ദിനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു അനുസ്മരണ പരിപാടി നടത്താന്‍ പോലും തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ചരിത്ര പുരുഷന്മാര്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും യുവമോര്‍ച്ച പുളിഞ്ഞാലില്‍ സംഘടിപ്പിച്ച എടച്ചന കുങ്കന് അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും നടത്തി. പരിപാടി ഭദ്രദീപം തെളിയിച്ചുകൊണ്ട് ബി.ജെ.പി മണ്ഡലം ജന:സെക്രട്ടറി വിജയന് കൂവണ ഉദ്ഘാടനം ചെയ്തു. ബാലന് വലക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. ജിതിന് ഭാനു, ബാലകൃഷ്ണന് സി.എം, സുകുമാരന്‍.കെ.ടി, ചന്ദ്രഭാനു ,ബാബു വി.എം, രാധാകൃഷ്ണന് കെ, പ്രഭാകരന് കെ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: