പുല്‍പ്പള്ളി : വയനാട് ജില്ലാതല കേരളോത്സവം ഡിസംബര്‍ 16 മുതല്‍ 18 വരെ പുല്‍പ്പള്ളി വിജയ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും.
ഡിസംബര്‍ 16ന് ഉച്ചയ്ക്ക് മൂന്നിന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും തുടങ്ങുന്ന സാംസ്കാരിക ഘോഷയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഫഌഗ് ഓഫ് ചെയ്യും. വൈകീട്ട് നാല് മണിക്ക് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. കേരളോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി അധ്യക്ഷത വഹിക്കും. ഡിസംബര്‍ 18ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഒ.ആര്.കേളു എം.എല്‍.എ. വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും.
ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി മുഖ്യാതിഥിയായിരിക്കും. കേരളോത്സവത്തോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയിട്ടുള്ള നഗരസഭ ബ്ലോക്ക് മത്സരവിജയികള്‍ മത്സര ദിവസം രാവിലെ ഒന്‍പതിന് രജിസ്ട്രേഷന് കൗണ്ടറില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: