അമ്പലവയല്‍ : അമ്പലവയല്‍ ടൗണില്‍ ഹെറിറ്റേജ് മ്യൂസിയം മുതല്‍ ചുള്ളിയോട് റോഡിലെ അമ്പലവയല്‍ ബസ്സ്സ്റ്റാ ന്റ്വരെയുള്ള ഭാഗങ്ങളിലാണ് ട്രാഫിക്ക് സംവിധാനം താറുമാറായിരിക്കുന്നത്. ഇവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒട്ടുമിക്ക ബോര്‍ഡുകളും കാലപ്പഴക്കംകൊണ്ട് സിഗ്നലുകള്‍ വ്യക്തമായി കാണാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. ഇരുചക്ര വാഹനങ്ങള്‍ക്കും, ലൈറ്റ്വെയ്റ്റ്വാഹനങ്ങള്ക്കുമായി പ്രത്യേക പാര്‍ക്കിങ് ഏരിയകളുണ്ടെങ്കിലും ഇവിടമെല്ലാം ഓട്ടോ, ടാക്സി, വാഹനങ്ങമുള്പ്പടെ നിര്‍ത്തിയിടുന്ന സാഹചര്യമാണുള്ളത്. നോ പാര്‍ക്കിങ് ഏരിയകളില്‍ വരെ ഇപ്പോള്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഇത്തരം പാര്‍ക്കിങ്ങുകള്‍ ചുള്ളിയോട് റോഡിലുള്ള ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും റോഡിലേക്കിറങ്ങുന്ന ബസ്സുകള്‍ക്ക് റോഡിന്റെ ഇരുവശത്തുമുള്ള പാര്‍ക്കിങ് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ബസ്സ് റോഡില്‍നിന്നും സ്റ്റാന്റിലേക്ക്കയറി ഇറങ്ങുന്നതിന് തടസ്സമാവുകയാണ് ഈ അനധികൃത പാര്‍ക്കിങ്ങുകള്‍. എന്നാല്‍ ടൗണില്‍ റോഡ് വീതികൂടിയ സ്ഥലങ്ങളില്‍ വാഹനഗതാഗതം സുഗമമായി നടക്കുന്നുമുണ്ട്. ഗതാഗതക്കുരുക്ക് പ്രശ്നമുള്ള ചുള്ളിയോട് റോഡിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ബോര്‍ഡുകള്‍ക്ക് കീഴെ ചെറുതും വലുതുമായ വാഹനങ്ങള്‍ തലങ്ങും വിലങ്ങുമായി പാര്‍ക്ക് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: