കല്‍പ്പറ്റ : വയനാട് ആര്.ടി.ഒ. അശോക് കുമാറിന്റെ പ്രതേ്യക നിര്‍ദ്ദേശാനുസരണം ജില്ലയിലെ സ്കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തി. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തന രഹിതമായതും, കുട്ടികളെ കുത്തി നിറച്ചുകൊണ്ട് പോവുകയും ചെയ്ത 37 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു.ജില്ലയിലെ മൂന്ന് ആര്.ടി.ഒ ഓഫീസുകളിലെ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ വകലാംഗ സദനത്തില്‍ സാമൂഹ്യസുരക്ഷാ മിഷന് മുഖേന മള്‍ട്ടി ടാസ്ക് കെയര്‍ ഗിവര്‍, നേഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 18നും 45നുമിടയില്‍ പ്രയമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, സ്വഭാവം, തൊഴില്‍ പരിചയം, ജനന തീയതി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ തെളിയിക്കുന്ന രേഖകളുമായി ഡിസംബര്‍ 22ന് രാവിലെ 11ന് കണിയാമ്പറ്റ വൃദ്ധവികലാഗംഗ സദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. ഫോണ്‍ 04936 285900
പ്രതികരിക്കാൻ ഇവിടെ എഴുതുക: