മലപ്പുറം: വേങ്ങരയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു. അപകടസമയം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. മലപ്പുറം വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കെട്ടിടമാണ് തകര്‍ന്നത്.
ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം. 58 വര്‍ഷം പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. കഴിഞ്ഞ ദിവസം വരെ എട്ടാം ക്ലാസിന്റെ രണ്ട് ഡിവിഷനുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഈ സ്കൂളില്‍ ആവശ്യത്തിന് ക്ലാസ് മുറികളോ സൗകര്യങ്ങളോ ഇല്ലെന്നും ആരോപണമുണ്ട്.
മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ മണ്ഡലത്തിന്റെ സമീപ പ്രദേശമാണ് വേങ്ങര. നിലവിലെ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിലാണ് ഈ സ്കൂള്‍.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വകാര്യ വിദ്യാലയങ്ങളുള്ള ജില്ലയാണ് മലപ്പുറം. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഒരു പരിഗണനയും അധികാരികള്‍ നല്‍കാറില്ല.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കണക്കെടുത്താലും മലപ്പുറമായിരിക്കും മുന്നില്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മാണത്തിലിരുന്ന മങ്കട സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണത്. ജില്ലയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രിമാരുണ്ടായിണ്ടായിട്ടും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ദയനീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: