പാലക്കാട്: ഗവ. മെഡിക്കല്‍ കോളേജിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കിയ മന്ത്രിസഭാ തീരുമാനത്തില്‍ യുവമോര്‍ച്ച പ്രകടനം നടത്തി. ഷാഫിപറമ്പില്‍ എംഎല്‍എയുടെ കോലവും കത്തിച്ചു.
പാലക്കാട് യുവമോര്‍ച്ച മുന്‍ ജില്ല അധ്യക്ഷന്‍ പി.രാജീവ് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളിലെ അപാകത ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുള്ള യുവമോര്‍ച്ചയുടെ സമരപരമ്പരയുടെ വിജയമാണ് ഇതെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ പിതൃത്വം അവകാശപെട്ട് വോട്ടുവാങ്ങിയ ഷാഫിപറമ്പില്എംഎല്എ സ്ഥാനം രാജിവെക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍,പാലക്കാട് മണ്ഡലം പ്രസിഡണ്ട് അനീഷ് മുരുകന്,ജില്ല ജനറല്‍ സെക്രട്ടറി മണികണ്ഠന്, സെക്രട്ടറി ഹരിപട്ടിക്കര, മണ്ഡലം ഭാരവാഹികളായ കണ്ണന്,സംഗീത്കണ്ണാടി,രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.ഷാഫി പറമ്പില്‍ രാജിവെക്കണം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: