കാട്ടിക്കുളം: ആദിവാസി കുടുംബത്തിന്റെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ കയറി കുടുംബത്തിലെ നാല് പേരെ വെട്ടി. ഇടയൂര്‍കുന്ന് കോളനിയിലെ പരേതനായ മാരന്റെ മക്കളായ ബാലന് 45, രവി 30, പരേതനായ മാരന്റെ മകന് ഗോപകുമാറിന്റെ മകനായ വിനീത് 27, ബാലന്റെ മകളായ നിതുല 20 എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഭൂമി കൈയ്യേറ്റവുമായി ഇതിന് മുമ്പ് ഇവര്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് നിതുലയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടുംബത്തിന് അവകാശപ്പെട്ട 40 സെന്റ് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് നല്‍കിയതിനെതുടര്‍ന്ന് കോളനിക്കാര്‍ക്ക് സ്ഥലം അളന്ന് നല്കാന് ഉത്തരവ് ലഭിച്ചിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണം. കഴിഞ്ഞ ദിവസം അഞ്ച് മണിയോടു കൂടി ആദ്യാക്രമണത്തില് ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് രാത്രി 10 മണിക്ക് വീണ്ടും വീട്ടില്‍ കയറി ഈ സംഘം വെട്ടുകയായിരുന്നു. തുടര്‍ന്ന് സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന രവിയുടെ മകനായ ആനന്ദിനെ ചവിട്ടി പരിക്കേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: