കാടമ്പുഴ: കേരളത്തിലെ പ്രസിദ്ധ ദേവീ ക്ഷേത്രങ്ങളിലൊന്നായ കാടാമ്പുഴ ശ്രീഭഗവതി ക്ഷേത്രം തൃക്കാര്‍ത്തിക മഹോത്സവത്തിനൊരുങ്ങി. 11, 12 തിയതികളില്‍ നടക്കുന്ന ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാടമ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം കൂടിയാണ് വൃശ്ചിക മാസത്തിലെ കാര്‍ത്തിക.
11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍കാല പ്രവര്‍ത്തകരെയും ജീവനക്കാരെയും ആദരിക്കും.
തൃക്കാര്‍ത്തിക ദിനമായ 12ന് പുലര്‍ച്ചെ മൂന്നിന് കാര്‍ത്തിക ദീപം തെളിയിക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ എട്ടിന് പൂമൂടലും തുടര്‍ന്ന് ഉച്ചപൂജയും നടക്കും. 10ന് പിറന്നാള്‍ സദ്യ വിതരണം ചെയ്യും. പ്രത്യേകം തയ്യാറാക്കിയ പ്രസാദഊട്ട് പന്തലില്‍ ആയിരകണക്കിന് ഭക്തജനങ്ങള്‍ പിറന്നാള്‍ സദ്യം കഴിക്കും.
വിവിധ കാലാപരിപാടികളും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.സി.ബിജു, അപ്പുവാര്യര്‍ കാടാമ്പുഴ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: