ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ വ്യവസായ എസ്റ്റേറ്റിലെ സിഡ്കോവിന്റെ ഓഫീസ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍.ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ എസ്റ്റേറ്റാണ് ഇവിടത്തേത്.കഞ്ചിക്കോട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്ചെറുകിട വ്യവസായങ്ങള്‍ ഷൊര്‍ണൂരിലാണ്. ഇതിന്റെയെല്ലാം ചുമതല സിഡ്കോവിനാണ്. വ്യവസായഎസ്റ്റേറ്റുകള് ഉള്‍പ്പെടെ കുളപ്പുള്ളി ഓഫിസിന്റെ ചുമതലയില്‍ 152 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
വ്യവസായ എസ്റ്റേറ്റ് മാനേജരുടെ ഓഫിസാണ് ഇപ്പോള്‍ തകര്‍ച്ചനേരിടുന്നത്. കുളപ്പുള്ളി,കല്ലിപ്പാടം,വാണിയംകുളം, കണ്ണിയംപുറം എന്നീ വ്യവസായ എസ്റ്റേറ്റുകളുടെ ചുമതലയുള്ള എസ്റ്റേറ്റ് മാനേജരുടെ മുഖ്യ ഓഫീസിന്റെ സ്ഥിതിയാണ് അതീവദയനീയനിലയിലായിട്ടുള്ളത്.
കാരക്കാട് എസ്റ്റേറ്റില്‍ മാത്രം അമ്പതോളം വ്യവസായ സ്ഥാപനങ്ങളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിലെ മേല്‍നോട്ടമാണ് മാനേജര്‍ക്കുള്ളത്. കുളപ്പുള്ളിയില്‍ 1964ല്‍ നിര്‍മിച്ച കെട്ടിടം ബലക്ഷയം നേരിട്ടതുമുതല്‍ ഇത് പുനര്‍നിര്‍മിക്കുന്ന കാര്യം ആവശ്യം ഉയര്‍ന്നിരുന്നതാണ്.എസ്റ്റേറ്റില്‍ പ്ലോട്ട് അനുവദിക്കുന്ന മാതൃകയില്‍ ഇത് സംരംഭകര്‍ക്ക് നല്കിയാല് ഓഫിസ് കെട്ടിടവും അവര്‍ നിര്‍മിച്ചു തരുന്ന രീതിയില്‍ ഉടമ്പടിയുണ്ടാക്കിയാല്‍ സിഡ്കോയ്ക്ക് കെട്ടിട നിര്‍മാണത്തിന് ചെലവും വരില്ല. എന്നാല്‍ ഇത്സംബന്ധിച്ച ഫയല്‍ കോര്പ്പറേഷന് ആസ്ഥാനത്ത് എത്തിയിട്ടും അനക്കമുണ്ടായിട്ടില്ല.
ഓഫിസ് രേഖകളും മറ്റും എസ്റ്റേറ്റ് പ്ലോട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ഒരുമുറിയിലേക്ക് മാറ്റിയിട്ട് ഒരുവര്‍ഷത്തിലേറെയായി. എസ്റ്റേറ്റിലേക്കുള്ള റോഡുകള്‍ പ്ലോട്ട് അംഗങ്ങളില്‍ നിന്ന്30 ശതമാനം വിഹിതം സ്വീകരിച്ചാണ് നേരത്തെ സിഡ്കോ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂര നിലം പൊത്താവുന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: