കാര്‍ത്തിക് പിതാവ് രാജേഷിനൊപ്പം
കൂര്‍ക്കഞ്ചേരി: മൂന്നര വയസുകാരന് കാര്‍ത്തിക്ക് അറിയുന്നില്ല താന്‍ അപൂര്‍വ രോഗവുമായാണ് മല്ലടിക്കുന്നതെന്ന്. ഓടിച്ചാടി കളിക്കേണ്ട പ്രായത്തില്‍ അവന് രോഗം മൂലം വലയുകയാണ്. ക്രൗസോണ് സിന്‍ഡ്രോം എന്ന ജന്മനാ തലയോട്ടിയിലെ വൈകല്യമാണ് കാര്‍ത്തിക്കിനെ യാതനകളിലേക്ക് തള്ളി വിട്ടത്.
തലയോട്ടിയില്‍ രണ്ട് മേജര്‍ ശസ്ത്രക്രിയ നടത്തിയാലേ ഈ കുരുന്നിനെ രക്ഷിക്കാനാവൂ. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഈ മാസം 17 ന് ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും ഭീമമായ തുക വേണം. ഓട്ടോ െ്രെഡവറായ വടൂക്കര ഒറ്റാലി രാജേഷിന്റെ രണ്ടു മക്കളില്‍ ഏക ആണ്‍കുട്ടിയാണ് കാര്‍ത്തിക്ക്.
രാജേഷിന്റെ തുഛമായ വരുമാനം കുടുംബ ചിലവുകള്‍ക്കു തന്നെ മതിയാവുന്നില്ല. കാരുണ്യ മനസുകളുടെ ഉദാര സഹായമുണ്ടെങ്കലേ കാര്‍ത്തിക്കിന്റെ ചികിത്സ നടക്കൂ.
ഈ സാഹചര്യത്തില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍, മേയര്‍ അജിത ജയരാജന്, കെ.രാജന് എം.എല്‍.എ എന്നിവരെ ഭാരവാഹികളാക്കി കാര്‍ത്തിക്ക് ചികിത്സാ സഹായ സമിതി രൂപവത്ക്കരിച്ചിട്ടുണ്ട്. ഡിവിഷന് കൗണ്‍സിലര്‍ പി.സി. ജ്യോതിലക്ഷ്മി ചെയര്‍പേഴ്സണും എം.ടി. ജോസ് കണ്‍വീനറുമാണ്. കാനറാ ബാങ്ക് കൂര്‍ക്കഞ്ചേരി ശാഖയില്‍ സംയുക്ത അക്കൗണ്ട് തുറന്നിട്ടുമുണ്ട്. അക്കൗണ്ട് നമ്പര്‍: 511310100 2409. ഐഎഫ്എസ്സി കോഡ്: ഇചഞആ 0005113.
പ്രതികരിക്കാൻ ഇവിടെ എഴുതുക: