ഷൊര്‍ണൂര്‍: ജനല്കുത്തി തുറന്ന് ഉറങ്ങികിടന്നിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും നാലരപവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു. വല്ലപ്പുഴ കുറുവട്ടൂര് നാലുമൂല നെടിയേടത്ത് മുഹമ്മദാലിയുടെ ഭാര്യയുടെ മാലയാണ് മോഷണം പോയത്.പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു മോഷണം. കമ്പിപ്പാരകൊണ്ട് ജനല്‍കമ്പികള്‍ അകത്തിയശേഷമായിരുന്നു മാലപൊട്ടിച്ചത്. ഷൊര്ണൂര്പോലീസില് പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്ഐ രാജേഷ്കുമാര്‍ വീട്ടിലെത്തി പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: