പാലക്കാട്: 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് വീരശൈവ യൂത്ത് മൂവ്മെന്റ് . അയല്‍രാജ്യങ്ങള്‍ ഭാരതത്തിനെതിരെ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞെന്നും ഇത്തരം ധീരമായ നടപടികള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്നും യോഗം വിലയിരുത്തി.
വീരശൈവയില്പ്പെട്ട ഗുരുക്കള്‍,കുരുക്കല്‍,ചെട്ടി,ചെട്ടിയാര്‍ എന്നിവര്‍ക്ക് ഒബിസി ആനുകൂല്യം അനുവദിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം അറിയിച്ചു.ഡിസംബറില്‍ പാലക്കാട് നടക്കുന്ന പ്രതിഭാ പുരസ്ക്കാര ചടങ്ങില്‍ വിവിധ ജില്ലകളില്‍ നിന്നായി അയ്യായിരും യുവാക്കളെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.
വീരശൈവ മഹാസഭ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് സി.പി.മധുസൂധനന്‍പിള്ള ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.എ.വി.അരുണ്‍പ്രകാശ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികളായ പ്രമോദ്,ഇ.എ.രാജന്,ഗോകുല്‍ദാസ്, അരുണ്ശശികുമാര്,എം.പി.സുധീഷ്,എം.പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: