ഗുരുവായൂര്‍: ബാങ്ക് ഉദ്യോഗസ്ഥനെ അക്രമിച്ച് കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ട് പേരെ ഗുരുവായൂര്‍ എസിപിയുടെ ഷാഡോ പോലീസ് പിടികൂടി.
കാസര്‍ഗോഡ് ചെങ്കള ചപ്പാറ കുഞ്ഞിരാമന് മകന് ബാലകൃഷ്ണന് (40), പെരിഞ്ഞനം ചെന്നറ ഉണ്ണികൃഷ്ണന് മകന് വിജീഷ് (കിങ്ങിണി) (28) എന്നിവരെയാണ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടാനുളളതായി പോലീസ് പറഞ്ഞു. ക്ഷേത്ര പരിസരത്ത് നിന്നാണ് തന്ത്രപൂര്‍വ്വം ഇവരെ പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30ന് റെയിവെ സ്റ്റേഷന് പരിസരത്ത് വെച്ച് തൃശൂര്‍ ധനലക്ഷമി ബാങ്കിന്റെ എജിഎം ശ്രീകുമാറിനെ അടിച്ച് വീഴ്ത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്.
ബഹളം വെച്ച് ആളുകള്‍ കൂടുമ്പോഴെക്കും കൈക്കലാക്കിയ മൊബൈല്‍ ഫോണുമായി സംഘം ഓടി മറഞ്ഞു. പ്രതികളില്‍ നിന്ന് ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്,
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഉദയകുമാറെന്ന യാത്രക്കാരെനെ അടിച്ച് വീഴ്ത്തി ശരീരത്തില്‍ ബ്ലൈഡ് കൊണ്ട് മുറിവേല്‍പ്പിച്ച് പണവും, മൊബൈലും കവര്‍ച്ച നടത്തിയതും ഇവരായിരുന്നു. ബസ് സ്റ്റാന്റുകള്‍, റെയിവെ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ വന്നിറങ്ങുന്ന ഒറ്റപ്പെട്ട യാത്രക്കാരെയാണ് ഈ സംഘം ലക്ഷ്യം വെക്കുന്നത്.
ഇത്തരം യാത്രക്കാരെ പിന്തുടര്ന്ന് വെളിച്ചം കുറവുളള സ്ഥലത്തെത്തുമ്പോള്‍ പുറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി ശരീരത്തില്‍ ബ്ലൈഡ് കൊണ്ട് മുറിവേല്‍പ്പിച്ച് കയ്യിലുളള പണവും, വിലപിടിപ്പുളള വസ്തുക്കളും കൈക്കലാക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. തൃശൂര്‍, വലപ്പാട്, മതിലകം, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ സമാനമായ രീതിയിലുളള കേസുകളും. ബൈക്ക് മോഷണ കേസുകളും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: