തിരുവല്ല: ഹോട്ടല്‍ ഭക്ഷണത്തിന് തീവില. നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് പരാതി. മുനിസിപ്പല്‍ പ്രദേശത്തും ടൗണിലും മുന്നറിയിപ്പില്ലാതെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ‘ക്ഷണ സാധനങ്ങള്‍ക്കും ഊണിനും ചായക്കുമൊക്കെ അമിത വില ഈടാക്കി വരുന്നതായാണ് പരാതി.കഴിഞ്ഞ ശബരിമല സീസണ് വരെ ഊണിന് 50 രൂപയും ചായക്ക് ഏഴ് രൂപയുമായിരുന്നു ഈടാക്കിയത്. എന്നാല്‍, സീസണ് കഴിഞ്ഞതോടെ വ്യാപാരികള്‍ തോന്നിയ വില ഈടാക്കുകയാണ്. മിക്ക ഭക്ഷണ സാധനങ്ങള്‍ക്കും 25 ശതമാനം വരെ അടുത്തയിടെ വില വര്‍ധിപ്പിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഹോട്ടലുകാര്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുകയാണ്. നഗരത്തിലെ ഭക്ഷണശാലകള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി, ജനങ്ങളെ പിഴിയുന്നത് നിര്‍ബാധം തുടരുകയാണ്. ചിലയിടങ്ങളില്‍ പരിശോധനകളും റെയ്ഡ് പ്രഹസനങ്ങളും നടത്തുന്നതൊഴിച്ചാല്‍ എല്ലാറ്റിനും കണ്ണടച്ച സമ്മതം മൂളുകയാണ് അധികൃതര്‍.2011 ലെ പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തെ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനും ആലോചനകളുണ്ടായിരുന്നു. എന്നാല്‍ ഗ്രേഡിങ് മാത്രം നടന്നില്ലഎല്ലാ ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശമെങ്കിലും പാലിക്കുന്നവ വളരെ കുറച്ച് മാത്രമേയുള്ളൂ.
മിക്കയിടങ്ങളിലും വിലവിവരപ്പട്ടിക തന്നെ കാണാന്‍ കഴിയില്ല.ചിലയിടത്ത് മെനുകാര്‍ഡാകും നല്‍കുക. ഉച്ചയൂണ് ഓര്‍ഡര്‍ ചെയ്തതിനു പിന്നാലെ വരുന്ന സ്പെഷ്യലും കഴിച്ച് ബില്ലുവരുമ്പോഴാണ് സാധാരണക്കാരന് ഞെട്ടുന്നത്.ഒരേ നിലവാരത്തിലുള്ള ഭക്ഷണശാലകളില്‍ സാദാരണ ഊണിന് 60 രൂപ മുതല്‍ 90 രൂപ വരെ വാങ്ങുന്നഇടങ്ങളുമുണ്ട്. ബിരിയാണിയുടെയും മസാലദോശയുടെയും കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. 120 രൂപ മുതല്‍ 200 രൂപ വരെ ബിരിയാണിക്ക് വില വ്യത്യാസമുണ്ട്. ഇതാകട്ടെ സ്ഥിതിയാണ്.ചായയും മസാലദോശയും കഴിച്ചാലുള്ള സ്ഥിതിയും ഇതു തന്നെയാണ്. മസാലദോശയുടെ വില ഇടക്കിടെമാറും. 45 രൂപമുതല്‍ 70രൂപ വരെയാണ് മസാലദോശക്ക് ഈടാക്കുന്നത്.നഗരപരിധിയില്‍ ചെറുതും വലുതുമായ ഹോട്ടലുകളും ചെറുകിട ഭക്ഷണശാലകളും ചായക്കടകളും നിരവധിയാണ്.
ഓരോ ജങ്ഷനിലും ചായയുടെ വിലയും പലതരത്തിലാണ്. എട്ടു മുതല്‍ പത്തുവരെയാണ് സാധാരണ തട്ടുകടകളിലെ വില. ഉഴുന്നുവടയുടെയും പരിപ്പുവടയുടെയും തട്ടുദോശയുടെയും കാര്യത്തിലും വിലയുടെ സ്ഥിതി ഒട്ടും മാറുന്നില്ല.നിയമം അനുസരിച്ച് വില നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നു കാട്ടിയാണ് ഭക്ഷണശാലകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മുതല്‍ മുടക്കിനും ചെലവിനും സേവനത്തിനുമനുസരിച്ച് വിലനിര്‍ണയാവകാശം തങ്ങള്‍ക്കാണെന്ന വാശിയും ഇക്കൂട്ടര്‍ കാട്ടുന്നുണ്ട്. ഗ്രേഡിങ് സംവിധാനം നടപ്പാക്കാതെ ഇക്കാര്യത്തിലും മാറ്റമുണ്ടാകാനിടയില്ല. സമീപ ജില്ലയായ കൊല്ലം ജില്ലയില്‍ വെജിറ്റേറിയന്‍ ഊണിന് 45 രൂപ മാത്രമാണ് ഈടാക്കുന്നത്. ആലപ്പുഴയിലും ഭക്ഷണ സാധനങ്ങള്‍ക്ക് വിലക്കുറവാണ്. ജില്ലയില്‍ പുറത്തുനിന്നുള്ള തൊഴിലാളികളും മറ്റ് ജീവനക്കാരും കൂടുതലായും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കൂടിയ വില വാങ്ങി ഏറ്റവും മോശമായ ഭക്ഷണമാണ് നല്‍കുന്നത്. ജില്ലയില്‍ അടിക്കടി ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പരാതി നല്കി. പഴകിയ ഭക്ഷണം പിടിച്ചെടുത്ത പലഹോട്ടലുകളും കൊള്ളവിലയാണ് ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: