കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം രജതം 2017 എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കും. നാളെ നടക്കുന്ന വിളംബര ശോഭായാത്രയോടെ ആഘോഷ പരിപാടികള്‍ക്ക് സമാരംഭം കുറിക്കും. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാലയ പരിസരത്തു നിന്ന് ആഘോഷ സമിതി ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, വാദ്യമേളങ്ങള്‍ മുത്തുക്കുടകള്‍ വിവിധകലാരൂപങ്ങള്‍ അണിനിരന്ന വിളംബര ശോഭായാത്ര ആരംഭിക്കും.
ഡിസംബര്‍ ആദ്യവാരത്തില്‍ സ്വഛ്ഭാരത് ശുചീകരണ പരിപാടിയുടെ ഭാഗമായി വിദ്യാലയ പരിസരം മുതല്‍ ഹൊസ്ദുര്‍ഗ് ഗാന്ധിപാര്‍ക് വരെ റോഡിനു ഇരുവശവും ശുചീകരിക്കും. അവസാനവാരത്തില്‍ മാതൃസംഗമം.
2017 ജനുവരിയില്‍ യുവസംഗമം, പൂര്‍വവിദ്യാര്‍ഥി സംഗമം ഫെബ്രുവരി മാസം വിദ്യാഭ്യാസ സെമിനാര്‍. പ്രമുഖവിദ്യാഭ്യാസ വിചക്ഷണന്മാര് പങ്കെടുക്കുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരളാടിസ്ഥാനത്തില്‍, ഉപന്യാസം, കഥ, കവിത വിഭാഗങ്ങളില്‍ സാഹിത്യ മത്സരം. മാര്‍ച്ചില്‍ മെഡിക്കല്‍ ക്യാമ്പ, ഏപ്രില്‍ യോഗ മത്സരം, മെയ് മാസം കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, ശാസ്ത്ര ചരിത്ര പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. ഓഗസ്റ്റില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാഹിത്യ നായകന്മാര് പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍ (എന്‍ഐഒഎസ്) പാഠ്യപദ്ധതിയില്‍ അക്രഡിറ്റേഷനുള്ള വിദ്യാഭാരതി അഖിലഭാരതീയ ശിക്ഷാസംസ്ഥാനിന്റെ കേരളഘടകമായ ഭാരതീയ വിദ്യാനികേതിന്റെ കീഴില്‍ 1992ല്‍ 22 വിദ്യാര്‍ത്ഥികളുമായാണ് വിവേകാനന്ദ വിദ്യാമന്ദിരത്തിന്റെ തുടക്കം. വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ ശിശുവാടിക, എല്‍പി, യുപി വിഭാഗങ്ങളിലായി 300ല്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്നുണ്ട്. പഠനം പൂര്‍ത്തിയാക്കിയ നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഡോക്ടര്‍, എന്‍ജിനീയര്‍, അധ്യാപകര്‍, സൈനികര്‍ എന്നി നിലകളില്‍ സേവനമനുഷ്ടിച്ചു വരികയാണ്. പത്രസമ്മേളനത്തില്‍ പി.ദാമോദരന്‍ പണിക്കര്‍, എം.കൃഷ്ണന്, കെ.ജനാര്ദ്ദനന്, ചന്ദ്രന് കോട്ടച്ചേരി, പി.ഉണ്ണികൃഷ്ണന്, എന്‍.അശോക് കുമാര്‍, കെ.വി.ഗോവിന്ദന്, കെ.മോഹനന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: