ചാലക്കുടി: റവന്യൂ ജില്ലാ കായിക മേളയുടെ ട്രാക്ക് ഉണര്‍ന്നു. മത്സരങ്ങളുടെ രണ്ടാം ദിനത്തില്‍ 40 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 80 പോയിന്റുമായി തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല മുന്നേറ്റം തുടരുന്നു. 76 പോയിന്റ് നേടിയ വലപ്പാട് ഉപജില്ല രണ്ടാം സ്ഥാനത്തും, 35 പോയിന്റ് നേടിയ ചാലക്കുടി മൂന്നാം സ്ഥാനത്തുമാണ് തൃശ്ശൂര്‍ ഉപജില്ല ഏഴ് സ്വര്‍ണ്ണവും, 11 വെള്ളിയും, 7 വെങ്കലവും നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള വലപ്പാട് ഉപജില്ലക്ക് 12 സ്വര്‍ണ്ണവും, 1 വെള്ളിയും, 3 വെങ്കലവും നേടി.മൂന്നാം സ്ഥാനത്തുള്ള ചാലക്കുടി രണ്ട് സ്വര്‍ണ്ണവും, അഞ്ച് വെള്ളിയും, 6 വെങ്കലവും നേടി. ഇന്ന് മന്ത്രി വി.ആര്.സുനില്‍കുമാര്‍ എംഎല്‍എ ഒദ്യോഗികോദ്ഘാടനം നടത്തും. വെള്ളിയാഴ്ച കായികമേള സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: