ശബരിമല: സന്നിധാനത്തുനിന്നുള്ള മാലിന്യം കലര്‍ന്ന വെള്ളം പമ്പയിലെത്തുന്നത് തടയാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു. സന്നിധാനത്തു തന്നെ ശുദ്ധീകരിച്ച വെള്ളമാകും ഇനി പമ്പാനദിയിലേക്ക് ഒഴുക്കുക.
ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം സിധാനത്ത് ഒരുക്കുത്. ഹോട്ടലുകളില്‍ നിന്നും ടോയ്ലറ്റുകളില് നിന്നുമുള്ള വെള്ളം ഒഴുകി ഞൊണങ്ങാറിലെത്തി പമ്പയില്‍ കലരുന്നത് മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പമ്പാനദിയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു. ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ബെയിലി പാലത്തിന് സമീപം തടയണകെട്ടി മലിനജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇവിടെ തടഞ്ഞു നിര്‍ത്തുന്ന വെള്ളം ഡീസല്‍ പമ്പുപയോഗിച്ച് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പമ്പു ചെയ്യും. പ്ലാന്റില്‍ ഏറെക്കുറെ ശുചീകരിച്ച ശേഷം ഒഴുക്കി വിടും. ഈ വെള്ളം ഞൊണങ്ങാറിലൂടെ പമ്പാനദിയിലെത്തും. പമ്പാനദിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആദ്യമായാണ് സന്നിധാനത്തു നിന്നുള്ള പാഴ്ജലം സംസ്കരിക്കുന്ന സംവിധാനം നടപ്പാക്കുതെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ ജി. ബസന്ത്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: