ചാലക്കുടി:ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു ഇതിനകം ഇവിടെ പൊലിഞ്ഞത് പതിനഞ്ചിലധികം പേരുടെ ജീവനാണ്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം പതിന്മടങ്ങുമാണ്.ഇവിടെ ഇത്രയധികം അപകടങ്ങള്‍ ഉണ്ടാകാനും മനുഷ്യജീവന് നഷ്ടപ്പെടാനും കാരണം ജനപ്രതിനിധികളുടെ ദുര്‍വാശിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങളും സന്ദര്‍ശനവും നിരവധിയാണ്.
എന്നാല്‍ ~ഒരു പ്രഖ്യാപനം പോലും ഇതുവരെ പ്രാവര്‍ത്തികമായില്ല.കോടതി ജംഗ്ഷനില്‍ ദിനം പ്രതി അപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇവിടെ സിഗ്നല്‍ സംവിധാനം ഒരുക്കിയത്. എന്നാല്‍ ഇതില്‍ പെടാതിരിക്കുവാനുള്ള വാഹനങ്ങളുടെ തിരിക്കും തിരക്കുമാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുന്നത്.ഇവിടെ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അതു നടപ്പിലായില്ല.പകരം മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അടിപാത നിര്‍മ്മിക്കാമെന്ന് തീരുമാനിച്ചെങ്കിലും അതും നടപ്പിലായില്ല.പിന്നീട് കോടതി ജംഗ്ഷനിലേക്ക് മാറ്റി നിര്‍മ്മിക്കുവാനായി ശ്രമം നടന്നെങ്കിലും പ്രതിക്ഷേധം ശക്തമായതോടെ അതും നിശ്ചലമായി.
മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അടിപാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കളക്ടറും കളക്ടര്‍,ദേശീയ പാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജൂലായില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.മൂന്ന് മാസത്തിനകം കോടതി ജംഗ്ഷനില്‍ അടിപാത നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു എംഎല്‍എ പ്രഖ്യാപിച്ചത്.പക്ഷേ അതിനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇവിടെ അടിപാതായോ,മേല്പ്പലമോ ഇല്ലാത്തത്മൂലമുണ്ടാകുന്ന അപകടത്തിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഏഴുവയസുകാരന് ആത്തിഫ്.ഇനിയൊരു ജീവന് ഇവിടെ പൊലിയാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ പിടിവാശി മാറ്റിവെക്കുവാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ റോഡിന്റെ എതിര്‍വശത്താണ് നഗരത്തിലെ പ്രധാന ഓഫീസുകളായ നഗരസഭ, ഓഫീസുകള്‍, നിരവധി സ്കൂളുകള്‍,കോളേജ്,ഐടിഐ എന്നിവ സ്ഥിതി ചെയ്യുന്നത്.ദിനംപ്രതി ആയിരങ്ങളാണ് ഇവിടെ റോഡ് മുറിച്ച് കടക്കുന്നത്.ഇരുചക്രവാഹനങ്ങള്‍,മററു വാഹനങ്ങള്‍ വേറേയും ഇത്രയധികം തിരക്കുള്ള ഇവിടെ മുരിങ്ങൂര്‍ ഡിവൈന്‍ മോഡല്‍ അടിപാത നിര്‍മ്മിച്ച് അപകടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയേ മതിയാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: