അങ്ങാടിപ്പുറം: ഏറെ വിവാദങ്ങള്‍ക്കു ശേഷം അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിനു സമീപം കാല്‍നടയാത്രക്കാര്‍ക്കായി അനുവദിച്ച കോണിപ്പടികളുടെ ജോലികള്‍ അവസാനഘട്ടത്തില്‍. ദിവസങ്ങള്‍ക്കുള്ളില്‍ കാല്‍നട യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും.
ഇവിടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാനാകെ ഇരുമ്പ് പാളങ്ങള്‍ ഉപയോഗിച്ച് അടച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ താല്‍ക്കാലികമായി മൂന്ന് അടിയോളം വഴി തുറന്ന് കൊടുക്കുകയായിരുന്നു. എന്നാല്‍ നടപാലം ഉയരുന്നതോടെ ഈ വഴി അടക്കുന്നതോടെ വൃന്ദരായവരെല്ലാം ബുദ്ധിമുട്ടിലാകും. ഒരു വശത്തെ അഞ്ച് കോണി പടികള്‍ കയറിയ ശേഷം മറുവശത്തെ അഞ്ച് കോണി പടികള്‍ ഇറങ്ങി വേണം മറുവശത്തെത്താന്‍. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റു കാല് നടയാത്രക്കാര്‍ക്കും ഇത് ഏറെ ഗുണകരവുമാകും.
കാല്‍നട യാത്രക്കാരുടെ അപകട സാധ്യതയേറിയ റെയില്‍ മുറിച്ചു കടക്കല്‍ തലനാരിഴക്ക് രക്ഷപ്പെടുന്നതും ഇവിടെ പതിവ് കാഴ്ച്ചയാണ്. റെയില്‍ മുറിച്ചു കടക്കുന്ന പ്രദേശത്തെ കെട്ടിടത്തിന്റെ മറവു കാരണം ട്രാക്കിനരികില്‍ എത്തുമ്പോഴാണ് കാല്‍നടയാത്രക്കാര്‍ ട്രെയിന്‍ കാണുന്നതും ഇത് ഏറെ അപകടങ്ങള്‍ക്ക് കാരണമൊരുക്കുന്നു. പുതുതായി നിര്‍മ്മിച്ച കോണി പടികള്‍ തുറന്നുകൊടുക്കുന്നതോടെ ഇതിനെല്ലാം താല്‍ക്കാലിക പരിഹാരമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: