കാഞ്ഞങ്ങാട്: രാഷ്ട്രം സ്വതന്ത്ര്യമാണെന്നും, നാമെല്ലാം പൗരന്മാരാനാണെന്നും പറയുന്നുവെങ്കിലും രാഷ്ട്രത്തോടുള്ള നമ്മുടെ ബാധ്യത നിറവേറ്റുന്നുണ്ടോയെന്ന് നാം ചിന്തിക്കണം. രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു വിഘാതം സൃഷ്ടിച്ചു കൊണ്ട് ഷുദ്രശക്തികളും, മതശക്തികളും പ്രവര്‍ത്തിക്കുമ്പോള്‍ കര്‍മ്മബോധത്തില്‍ നിന്ന് പൗരബോധത്തിലേക്കും അതിലൂടെ പൗര സൃഷ്ടിയിലേക്കും നാമ്മെത്തേണ്ടതുണ്ടെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിതാനന്ദപുരി പറഞ്ഞു.
അദൈ്വതാശ്രമം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്നു വരുന്ന ചിതാനന്ദം 2016 ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതം ചിട്ടപ്പെടുത്തിയാല്‍ മാത്രമേ നാം പൗരന്മാരാകുന്നുള്ളു. രാഷ്ട്രത്തെ രക്ഷിക്കേണ്ടവര്‍ ധര്‍ണ്ണയിരിക്കുമ്പോള്‍ നമ്മുടെ പൗരബോധമെത്രയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സാംസ്കാരിക മഹിമയാല് കോര്ക്കപ്പെടുമ്പോഴേ അത് രാഷ്ട്രമാവുകയുള്ളൂവെന്നും, ധര്മ്മബോധത്തിലൂന്നിയ രാഷ്ട്ര സേവനം ഉണ്ടാകുമ്പോഴേ നാം യഥാര്‍ത്ഥ പൗരന്മാരാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ദാമോദരന്‍ ആര്‍ക്കിടെക്ട് അധ്യക്ഷത വഹിച്ചു. സ്വാമി വിവിക്താനന്ദ, സ്വാമി മുക്താനന്ദ, സ്വാമി അമൃതകൃപാനന്ദപുരി എന്നിവര്‍ സംസാരിച്ചു. സുരേഷ് മാലോ സ്വാഗതവും, ബാബു അഞ്ചാംവയല്‍ നന്ദിയും പറഞ്ഞു. യോഗാചാര്യന് എം.കെ.രാമന് മാസ്റ്ററേയും, സംഗീത വിദ്വാന് ടി.പി.ശ്രീനിവാസന് മാസ്റ്ററേയും, വാദ്യകലാകാരന് മഡിയന്‍ രാധാകൃഷ്ണ മാരാരെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: