ഉപ്പള: സംസ്ഥാനത്തിന് ഭരണമുന്നണിയായ സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ബിജെപി വിരുദ്ധമുന്നണി ഉണ്ടാക്കി ജനങ്ങളെ വിഢികളാക്കുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന് പറഞ്ഞു. ഉപ്പളയില്‍ നടക്കുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപദ്ധ്യായ ജില്ല പ്രവര്‍ത്തക പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാറെടുത്ത തീരുമാനത്തെ ജനസമൂഹം സ്വാഗതം ചെയ്തപ്പോള്‍ കേരളത്തില്‍ ഇരുമുന്നണികളുമെതിര്ക്കുകയാണ് ചെയ്തത്. സമരം നടത്താനെന്ന പേരില്‍ ഇരു മുന്നണികളും ചേര്‍ന്ന് ഒരു മുന്നണി ഉണ്ടാക്കിയത് ബിജെപിയുടെ വളര്‍ച്ച തടയാനാണ്. ഇത്തരത്തില്‍ ഒരു മുന്നണിയാക്കി കൊണ്ടുള്ള രാഷ്ട്രീയ പേക്കൂത്തുകള്‍ അധികാര കസേരയ്ക്ക് വേണ്ടി മാത്രമല്ല മറിച്ച് അഖണ്ഡതയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം കൂടിയാണ് ഇവര്‍ നടത്തുന്നത്. ബിജെപിക്കെതിരായി ഒറ്റ മുന്നണിയായി പ്രവര്‍ത്തിക്കുകയെന്ന തരം താണ രാഷ്ടീയ നാടകമാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. മുഖ്യധാര രാഷ്ടീയത്തിലേക്ക് കേരളത്തെയെത്തിക്കാനുള്ള ദൗത്യം പൂര്‍ത്തിയാക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു. ഇതിനു വേണ്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സിനായക്, ദേശീയ സമിതി അംഗം എം.സജ്ജീവ ഷെട്ടി, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ വി.വി.ചന്ദ്രന്, പി.സുരേഷ് കുമാര്‍ ഷെട്ടി, വി.ബാലകൃഷ്ണ ഷെട്ടി, രവീശ തന്ത്രി കുണ്ടാര്‍, മുതിര്‍ന്ന പാര്‍ട്ടി പ്രവര്ത്തകന് ബാബു റായ് എന്നിവര്‍ സംബന്ധിച്ചു. ജില്ല ജന സെക്രട്ടറി എ.വേലായുധന് സ്വാഗതവും സെക്രട്ടറി കുഞ്ഞിക്കണ്ണന് ബളാല്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനിയുടെ ഉദ്ഘാടനം ദേശീയ സമിതി അംഗം എം.സഞ്ചിവ ഷെട്ടി നിര്‍വ്വഹിച്ചു. ശിബിരം നാളെ വൈകുന്നേരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: