തൃശൂര്‍: പാലിശ്ശേരി തേവര് ശ്രീനരസിംഹമൂര്ത്തിക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രമാതൃകാപ്രദര്ശനം നടത്തി.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കവിയൂര്‍ പൊന്നമ്മ ക്ഷേത്രമാതൃകാപ്രദര്ശനം നിര്‍വഹിച്ചു. അഖിലഭാരതീയ സീമാജാഗരണ്പ്രമുഖ് എ.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വി.പി.ജയരാമന് അദ്ധ്യക്ഷത വഹിച്ചു.
പി.കെ.വത്സന് സ്വാഗതവും, ടി.ആര്.രാഗേഷ് നന്ദിയും പറഞ്ഞു. രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമവും നവചണ്ഡികാഹോമവും ഉണ്ടായിരുന്നു. 17ന് ആരംഭിച്ച ക്ഷേത്രമാതൃകാ സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ച് ശ്രീചക്രപൂജ, നവചണ്ഡികാഹോമം, യതിപൂജ, മാതൃപൂജ, സമൂഹ അയ്യപ്പപൂജ, സമൂഹ ലളിതാസഹസ്രനാമം, മഹാമൃത്യുഞ്ജയഹോമം, മഹാസുദര്‍ശനഹോമം എന്നിവയും ഉണ്ടായിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രപുരോഹിതന് സുരേഷ്ഭട്ടിന്റെ കാര്‍മികത്വത്തിലായിരുന്നു നവചണ്ഡികാഹോമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: