ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹതക്ക് പരിഹാരമായില്ല.മരണം സ്വാഭാവിക മരണമോ..വിഷാംശം ഉളളില്‍ ചെന്നാണോയെന്ന് കണ്ടെത്തുവാന്‍ കഴിയാത്തതാണ് സര്‍ക്കാരിനേയും പോലീസിനേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
അന്വേഷണത്തെ സംബന്ധിച്ച് പോലീസ് ഇരുട്ടില്‍ തപ്പുന്നു. കേസ് സിബിഐയെ ഏല്‍പ്പിച്ച് മുഖം രക്ഷിച്ച സംസ്ഥാന സര്‍ക്കാരിനും കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരുവാന്‍ കഴിയാതിരിക്കുന്നത് സര്‍ക്കാരിനും തലവേദനയായിരിക്കുകയാണ്. കേസ് അന്വേഷിച്ചിരുന്ന സ്പെഷ്യല്‍ ടീം മറ്റു കേസുകളുമായി പോയതും കേസ് അന്വേഷണത്തെ വഴിമുട്ടിച്ചിരിക്കുകയാണ്.
മണിയുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ വിഷാംശം എങ്ങനെഉള്ളില് വന്നു എന്നത് കണ്ടെത്തുന്നതിനും മററുമാണ് സഹായികളെ നുണ പരിശോധനക്ക് വിധേയരാക്കിയത്.എന്നാല്‍ പരിശോധനാഫലം വ്യത്യാസമില്ലാതെ വന്നതോടെ കേസ് അന്വേഷണം ഇനി എങ്ങനെ എന്ന വലിയ ചോദ്യം ചിഹ്നമായിരിക്കുകയാണ്.
മരണകാരണം വിഷംഉള്ളില്‍ ചെന്നാണെന്നുള്ള പോസ്റ്റ്മോര്‍ട്ടം,നാഷണല്‍ ലാബ് റിപ്പോര്‍ട്ടുകള്‍,അമൃതാശുപത്രി പരിശോധന ഫലം എന്നിവയിലെല്ലാം മീതയില്‍ ആല്‍ക്കഹോള്‍,ക്ലോറപൈറിപോസ് തുടങ്ങിയവ അളവില്‍ കൂടതലായി ശരീരത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് മണിയുടെ ഭാര്യ നിമ്മി,സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം സിബിഐയെഏല്പ്പിക്കുവാന് തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ചാലക്കുടി മജിസ്ട്രേറ്റ് കോടതിയുടെ സമ്മത പ്രകാരം സഹായികളായ ആറു പേരെ നുണ പരിശോധനക്ക് വിധേയരാക്കിയത്. എന്നാല്‍ ഇവര്‍ നല്കിയ മൊഴിയുമായി വ്യത്യാസമില്ലാതായതോടെ അന്വേഷണം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: