ഗുരുവായൂര്‍: രാജ്യത്തെ അധാര്മികതക്കെതിരെയെടുക്കുന്ന നടപടികളെ ഉള്‍ക്കൊളളാനും, നിലനില്ക്കാനും നാം തയ്യറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്. ഗുരുവായൂരില്‍ കഴിഞ്ഞ ഏഴുദിവസമായി നടക്കുന്ന ശ്രീമദ് ഭാഗവതകഥാസാരയജ്ഞത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവന് കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിന് യാതൊരു വിലയും ഇല്ല, പകരം കളളപ്പണക്കാരുടെയും, കളളനോട്ട് മാഫിയക്കാരുടെയും പണം കൊണ്ട് എല്ലാം നേടാവുന്ന അവസ്ഥ നാട്ടില്‍ ഉണ്ട് ഇതിന് മാറ്റം വരുത്തണം.
നമ്മുടെ പുരാണങ്ങളെല്ലാം നിലകൊളളുന്നത് ധര്മ്മത്തിലധിഷ്ഠിതമായാണ് അതുകൊണ്ടുതന്നെ നമ്മുടെ നിലപാടും ധാര്‍മികതയിലൂന്നിയാണ്. ഇത് തന്നെയാണ് ഭാഗവതത്തില്‍ മുഴുവന്‍ പറയുന്നത്. സത്യത്തിന് ജനനവുമില്ല അതുകൊണ്ട് തന്നെ മരണവുമില്ല. നമ്മുടെ ധര്‍മ്മം സനാതന ധര്‍മ്മമാണ്.
ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് ഉളളതാണ് അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ട കാര്യമില്ല. ഭാരതത്തിന്റെ പാരമ്പര്യ ദര്‍ശനമാണ്. മറ്റ് പലതിനും ചിന്തകളാണ് അത് വൈയക്തികമാണ് അതുകൊണ്ട് തന്നെ തെറ്റാം. എന്നാല്‍ ദര്‍ശനം ഉള്‍ക്കാഴ്ചയാണ് അത് സത്യമാണ് എന്നും നിലനില്ക്കും അതിനാല്‍ ഭാഗവതയജ്ഞത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ ജീവിതത്തിലും പ്രയോഗത്തിലും വരുത്തുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന് കുമ്മനം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്, സ്വാമി ഉദിത് ചൈതന്യ, ബാബു കേച്ചേരി, എംഎസ് മേനോന്, കെ,ബി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: