കല്‍പ്പറ്റ : ജില്ലയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവുംആനുകൂല്യ വിതരണവും ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനവും ഇന്ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ നഗരസഭ ടൗണ്‍ ഹാളില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം എന്നിവ ഉറപ്പ് വരുത്തുന്നതിനും കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ കുടുംബങ്ങളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കുടുംബശ്രീ സംഘകൃഷി സംവിധാനം ആരംഭിച്ചത്. 4620 കൂട്ടുത്തരവാദിത്ത സംഘങ്ങളിലായി ഇരുപത്തയ്യായിരത്തിലധികം സ്ത്രീ കര്‍ഷകരാണ് നിലവില്‍ കുടുംബശ്രീ ജില്ലാമിഷന്കീഴില് പ്രവര്‍ത്തിക്കുന്നത്. 1175 ഏക്കര്‍ നെല്ലും 507ഏക്കറില്‍ പച്ചക്കറിയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. 2139 ഏക്കറില്‍ ചേനയും ചേമ്പുമടങ്ങുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങളും 755 ഏക്കറില്‍ ഇഞ്ചിയും വാഴയും കൃഷിചെയ്യുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് കുടുംബശ്രീ നടത്തിയ ഓണച്ചന്തകളില്‍ അരക്കോടി രൂപയുടെ പച്ചക്കറിയും അരിയുമാണ് വില്പന നടത്തിയത്. നാല് ശതമാനംപലിശനിരക്കിലാണ് ബാങ്കുകളില്‍ നിന്നും ഇവര്‍ക്ക് വായ്പ ലഭ്യമാകുന്നത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജെഎല്‍ജി ഗ്രൂപ്പുകള്‍ക്ക് കുടുംബശ്രീ വിസ്തൃതി ബോണസും ഉത്പാദന ബോണസ്സും നല്കുന്നു. ഒരു അയല്‍ക്കൂട്ടത്തില്‍ ചുരുങ്ങിയത് ഒരു ജെ.എല്‍.ജി എന്ന ലക്ഷ്യത്തോടെ ഈ സാമ്പത്തിക വര്‍ഷം 2000 ജെ.എല്‍.ജികള് കൂടി പുതുതായി രൂപീകരിക്കുന്നതിനാണ് ജില്ലാ മിഷന് ലക്ഷ്യമിടുന്നത്. 26 സിഡിഎസുകളിലെ മൂവ്വയിരത്തോളം സംഘങ്ങള്‍ക്ക് വിസ്തൃതി ബോണസ്സായി 69 ലക്ഷം രൂപ ചടങ്ങില്‍ വിതരണം ചെയ്യും. ജില്ലയിലെ ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കര്‍ഷകരില്‍ നിന്നും സമയബന്ധിതമായി ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി ഹോര്‍ട്ടികോര്‍പ്പ് എല്ലാ ബ്ലോക്കുകളിലും സംഭരണ കേന്ദ്രങ്ങള്‍ തുറക്കും. ചടങ്ങില്‍ സി.കെ.ശശീന്ദ്രന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീജെഎ ല്ജികള്ക്കും അയല്ക്കൂട്ടങ്ങള്ക്കുമുള്ളപലിശ സബ്സിഡി മാനന്തവാടി മണ്ഡലം എംഎല്‍എ ഒ.ആര്.കേളുവും അഗതിആശ്രയപദ്ധതിയുടെ ചലഞ്ച്ഫണ്ട് ബത്തേരി മണ്ഡലം എംഎല്‍എ ഐ. സി.ബാലകൃഷ്ണനും വിതരണംചെയ്യും. സ്നേഹിതയുടെ വാര്‍ഷികാഘോഷം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരിയും തേന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദുജോസും നിര്‍വ്വഹിക്കും. എഎച്ച്ടി പദ്ധതി പ്രകാരമുള്ള ഫണ്ട് വിതരണം ബത്തേരി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.സഹദേവനും കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനോദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്.പ്രവീജും നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: