പത്തനംതിട്ട: ഭീകരര്‍ സ്ത്രീകളേയും കുട്ടികളേയും മറയാക്കുന്നതുപോലെ സഹകാരികളെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് കള്ളപ്പണക്കാര്‍ക്കുവേണ്ടി പ്രഛന്നയുദ്ധം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പത്തനംതിട്ടയില്‍ എന്‍ഡിഎ ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളിലെ പണമിടപാടുകള്‍ സുതാര്യമാക്കണം എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി ബഹളം കൂട്ടുന്നത് ആരെ സംരക്ഷിക്കാനാണെന്ന് വ്യക്തമാക്കണം. സഹകരണ മേഖല കൂടുതല്‍ സംശുദ്ധവും കൂടുതല്‍ ശക്തവും ആക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.
നിര്‍ണ്ണായകസമയത്ത് റിസര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത് കള്ളപ്പണക്കാരെ സഹായിക്കാനാണ്. രാജ്യ നന്മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്ക്കരണത്തെ അട്ടിമറിക്കാന്‍ സഹകരണ ബാങ്കുകളെ കരുവാക്കുകയാണ്. സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം സുരക്ഷിതമായിരിക്കണം. എന്നാല്‍ പണമിടപാടുകള്‍ സംശുദ്ധവും സുതാര്യവും ആയിരിക്കണം. ഭാരതത്തിന്റെ സമ്പദ് രംഗത്ത് വലിയമാറ്റം വരുത്തുന്ന സാമ്പത്തിക പരിഷ്ക്കരണം കഴിഞ്ഞ ഏഴുപത് വര്‍ഷമായി നടപ്പാക്കാന്‍ കഴിയാതിരുന്നതാണ്. പശ്ചിമ ബംഗാളില്‍ സഹകരണ സംഘങ്ങളിലൂടെ മമതാ ബാനര്‍ജി കള്ളപ്പണം വെളുപ്പിക്കുന്നതായി കേന്ദ്ര ധകാര്യമന്ത്രിയ്ക്ക് പരാതി നല്‍കിയത് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എം.പിയാണ്. കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വി.എം.സുധീരനും, രമേശ് ചെന്നിത്തലയ്ക്കും ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്.
രാജ്യത്ത് സാമ്പത്തിക അച്ചടക്കം ഉണ്ടാകാന്‍ പണമിടപാടുകള്‍ സുതാര്യവും ശാസ്ത്രീയവുമാകണം. 70 വര്‍ഷത്തെ പാരമ്പര്യമുള്ള സിപിഎം ഇപ്പോള്‍ കള്ളപ്പണക്കാരുടെ കൂടെയാണ് നിലകൊള്ളുന്നത്. ഭാരതത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യമാണെന്നും ഭാരതത്തെ രക്ഷിക്കാന്‍ ജനമുന്നേറ്റം ഉണ്ടാകണമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട അദ്ധ്യക്ഷതവഹിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന ട്രഷറാര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, കെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ബാബു, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാര്‍, എന്‍.കെ.സി സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, പി.എസ്.പി പ്രതിനിധി പൊന്നപ്പന്, ജനാധിപത്യ പുരോഗമന സഖ്യം പ്രതിനിധി ഇ.പി.കുമാരദാസ്, രാജന് കണ്ണാട്ട്, ബാലരാമപുരം സുരേന്ദ്രന്, ഡോ.എ.വി.ആനന്ദരാജ്, ടി.ആര്.അജിത്കുമാര്‍, മധുപരുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: