ശബരിമല: ശബരിമലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുണ്യം പൂങ്കാവനം പദ്ധതി. തീര്‍ത്ഥാടകരെ സന്നിധാനത്തിന്റെ പവിത്രതയെക്കുറിച്ച് ബോധവത്ക്കരിച്ചും എല്ലാവരെയും പങ്കാളികളാക്കി മാലിന്യ നിര്‍മാജനം നടത്തിയും പദ്ധതി മാതൃകയാവുന്നു.
പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ സന്നിധാനത്തേക്ക് കൊണ്ടുവരരുതെന്ന സന്ദേശം തെക്കേ ഇന്ത്യയിലെ കെട്ടുനിറ കേന്ദ്രങ്ങളിലും പുണ്യം പൂങ്കാവനത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. മാലിന്യം എടുത്തുമാറ്റുന്നതു കൊണ്ടു മാത്രം കാര്യമില്ലെന്നും, തീര്‍ത്ഥാടകരെ ബോധവത്ക്കരിക്കുകയാണ് കൂടുതല്‍ പ്രയോജനകരമെന്നും പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ പറയുന്നു. തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രവര്‍ത്തകര്‍ നേരിട്ട് വാങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: