തൃശൂര്‍: സിപിഎമ്മിന്റേയും കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടേയും ദളിതരോടുള്ള അവഗണനയും വിവേചനവും കൊലപതാക രാഷ്ട്രീയവും പൊതുസമൂഹം തിരിച്ചറിയണമെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രീഹരി ബോരിക്കര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദളിത് വിവേചനങ്ങളും, കൊലപാതകങ്ങളും, സാമൂഹികനീതിയും മനുഷ്യാവകാശ നയങ്ങളും തകര്‍ക്കുകയാണ്. എബിവിപി സംഘടനാ ചുമതലക്കാരുടെ കണ്വെന്ഷന് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐ നടത്തുന്ന കള്ളപ്രചരണങ്ങള്‍ അവരുടെ ഇരട്ടമുഖമാണ് ബോധ്യപ്പെടുത്തുന്നത്. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടത്തുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസ്സുകളില്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.പ്രസാദ്, സംസ്ഥാന സംഘടനാ സെക്രട്ടറി ഒ.നിധീഷ്, ദേശീയനിര്‍വാഹകസമിതി അംഗങ്ങളായ വരുണ്‍പ്രസാദ്, സ്റ്റിനി ജോണ്‍, ശ്യാംരാജ്, വിഭാഗ് വിദ്യാര്‍ത്ഥിനി പ്രമുഖ് രമ്യ എം. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: