കൊടുങ്ങല്ലൂര്‍: ചന്തപ്പുരയിലെ സെന്റ്തോമസ് പള്ളിയും നാലേക്കറോളം സ്ഥലവും മുന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് വില്പന നടത്തിയതായി ആക്ഷേപം.
സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ ആര്‍ച്ച് ബിഷപ്പ് നടത്തിയ കൈമാറ്റത്തിനെതിരെ ഇടവക ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 1938ല്‍ സ്ഥാപിതമായ സെന്റ് തോമസ് പള്ളിയുടെ വസ്തുവഹകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. ഒഎഡ്ജെ സഭയിലെ വൈദികരുടെ പേരിലാണ് ആര്‍ച്ച് ബിഷപ്പ് കൈമാറ്റം ചെയ്തത്.
അതേസമയം 1962ല്‍ കൊടുങ്ങല്ലൂരിലെത്തിയ ഒബ്ലേറ്റ്സ് ഓഫ് സെന്റ് ജോസഫ് സഭക്ക് പള്ളിയിലും ഭൂസ്വത്തുക്കളിലും യാതൊരു ഉടമസ്ഥാവകാശവുമില്ലെന്ന് ഇടവക സംരക്ഷണസമിതി ഭാരവാഹികള്‍ പറയുന്നു.
14,80,000 രൂപ മുദ്രവിലയാക്കിയാണ് ഭൂമി രജിസ്ട്രേഷന് നടത്തിയിരിക്കുന്നതെന്നും ഇതിന്റെ പതിന്മടങ്ങ് തുക കൈമാറിയിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത പി.ആര്.ബാബു, പി.പി.സ്റ്റാന്‍ലി എന്നിവര്‍ പറഞ്ഞു. ഇടവകയിലെ ജനങ്ങളേയും പാരിഷ് കൗണ്‍സിലിനേയും കബളിപ്പിച്ച് നടത്തിയ ഭൂമി കൈമാറ്റത്തിനെതിരെ പള്ളി അങ്കണത്തില്‍ ഇന്നുച്ചക്ക് 2ന് സമരപ്രഖ്യാപനകണ്വെന്ഷനും 25ന് ഉപവാസ സമരം നടത്തുമെന്നും ഇവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: