കാസര്‍കോട്: തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വ്യക്തിക്ക് ധനസഹായം നല്‍കാത്തത് കടുത്ത വിവേചനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. സംഭവത്തില്‍ ജില്ലാ ഭരണകൂടം നല്കിയ ആശ്വാസ നടപടികളും ഭാവിയില്‍ സ്വീകരിക്കുന്ന നടപടികളും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ എം.ചന്ദ്രന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2015 ജൂണ്‍ 12 നാണ് ചന്ദ്രന് തെരുവുനായയുടെ കടിയേറ്റത്. കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ചെന്നെങ്കിലും മരുന്ന് ലഭ്യമല്ലാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചതായി പരാതിയില്‍ പറയുന്നു. ചികിത്സക്ക് 24,000 രൂപ ചെലവായി. തെങ്ങുകയറ്റ തൊഴിലാളിയായ പരാതിക്കാരന് യാതൊരുവിധ ധനസഹായവും ലഭിച്ചില്ല.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കമ്മീഷനില്‍ സര്‍പ്പിച്ച വിശദീകരണത്തില്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അലര്‍ജിയുടെ ലക്ഷണം കണ്ടതിനാലാണ് പരിയാരത്തേക്ക് റഫര്‍ ചെയ്തതെന്ന് പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ദരിദ്രര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. ഗുരുതരമായ പരിക്കും സാമ്പത്തിക നഷ്ടവും സംഭവിച്ച പരാതിക്കാരന് സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിച്ചില്ല. കൂലി പണിക്കാരനായ പരാതിക്കാരന് 18 മാസമായിട്ടും സഹായം ലഭിക്കാത്തത് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: