തൃശൂര്‍: കോര്പ്പറേഷന് ഭരണത്തിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തെ നിശിതമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. പിറന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക കൗണ്‍സില്‍. മുന്‍ മന്ത്രി വി.പി.രാമകൃഷ്ണപിള്ള, മുന്‍ എം.എല്‍.എ കെ.എം. സൂപ്പിയടക്കമുള്ളവര്ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷം പിറന്നാളിനോടനുബന്ധിച്ചുള്ള കേക്ക് മുറിക്കാമെന്നുപറഞ്ഞ് എല്ലാവരെയും മേയര്‍ അജിത ജയരാജന് ക്ഷണിച്ചു. നേട്ടങ്ങളവകാശപ്പെടാന് ഒന്നുമില്ലെന്നും യോഗം ബഹിഷ്കരിക്കുകയാണെന്നും ബിജെപി ചൂണ്ടിക്കാണിച്ചു. കുടിവെള്ളം, വഴിവിളക്ക്, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീകാര്യങ്ങളില്‍ ഒന്നും ചെയ്യാനായില്ലെന്നും, കഴിഞ്ഞ കാലത്തെ പദ്ധതികള്‍ക്ക് വീണ്ടും ഉദ്ഘാടനം നടത്തുക മാത്രമായിരുന്നുവെന്നും ബിജെപി കൗണ്‍സിലര്‍ വി.രാവുണ്ണി ചൂണ്ടിക്കാട്ടി. കേവല ഭൂരിപക്ഷമില്ലാത്ത മുന്നണിയാണ് ഭരണം നടത്തുന്നതെന്നും രാവുണ്ണി ഓര്‍മ്മപ്പെടുത്തി. ആകെ നടന്നത് സ്ഥലം മാറ്റങ്ങള്‍ മാത്രമാണ്. എല്ലാ പദ്ധതികളും ചുവപ്പ് നാടയിലാണെന്നും ബഹിഷ്കരണത്തിന് മുമ്പായി സംസാരിച്ച കെ.മഹേഷും, എം.എസ്. സംപൂര്‍ ണയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: