ഇരിങ്ങാലക്കുട: വികലാംഗയായ യുവതിയെയും അവരുടെ അംഗപരിമിതിയേയും ഫോണിലൂടെയും നേരിട്ടും അപമാനിച്ച 34-ാം വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ശശീധരനെതിരെ പോലീസ് കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് സമിതി ആവശ്യപ്പെട്ടു. യുവതിയുടെ വികലാംഗത്വം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചതിനെ എതിര്‍ത്ത വികലാംഗയെ അസഭ്യമായ ഭാഷയില്‍ അപമാനിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്ത കൗണ്‍സിലര്‍ രാജിവെക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഗവണ്മെന്റിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അവരെ ഒറ്റപ്പെടുത്താനും സിപിഎമ്മും കൗണ്‍സിലറും ശ്രമിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് പ്രസിഡന്റ് യു.ശിവജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആര്.മധു, ജയന്പൂമംഗലം, വിശാന്ത്, പ്രമോദ് തുടങ്ങയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: