ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പായസം, പ്രസാദം മറ്റ് വഴിപ്പാട് വസ്തുക്കള്‍ നല്‍കുന്നത് പ്ലാസ്റ്റിക് കാനുകള്‍, കവറുകളില്‍. ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഭക്തര്‍ പായസവും, മറ്റും ശീട്ടാക്കുമ്പോള്‍ ചൂടുളള പാസം പ്ലാസ്റ്റിക് കാനുകളിലാണ് നല്‍കുന്നത്.
ഇത് ശാസ്ത്രീയ പഠനങ്ങളിലൂടെ വിഷാംശമുളളവയാണെന്ന് തെളിക്കപ്പെട്ടിട്ടുളളതാണ്. ആയതിനാല്‍ ഇതിന് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും, ക്ഷേത്ര വിശ്വാസികളുടെ ആരോഗ്യത്തിന് വിലകൊടുക്കണമെന്നും യോഗത്തില്‍ പറഞ്ഞു.
കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്ന ആളുകള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ അവര്‍ക്ക് താല്‍പ്പര്യമുളള അഞ്ച് പേര്‍ക്കും കൂടി സോപാനത്തിന്റെ അടുത്ത് പോയി ദര്‍ശനം നടത്തുവാനുളള അവസരം നിര്‍ത്തലാക്കണമെന്നും, എല്ലാ ഭക്തര്‍ക്കും ഒരോ സൗകര്യമാണ് ഒരുക്കേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷേത്ര ശൗചാലയങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായിരുന്നത് ഇപ്പോള്‍ തുക ഈടാക്കി തുടങ്ങിയതിലും പ്രതിഷോധിച്ചു. ദേവസ്വത്തിന്റെ എല്ലാ ശൗചാലയങ്ങളും ഉടന്‍ സൗജന്യമാക്കണമെന്നും അയ്യപ്പ ഭക്തന്മാര്ക്ക് എല്ലാ വിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം ഉന്നയിച്ചു. കോടിക്കണക്കിന് രൂപ വരുമാനവും ആസ്തിയുളള ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പേരില്‍ ഇത്തരത്തില്‍പ്പെട്ട പ്രവര്‍ത്തികള്‍ ചെയ്യുന്നതിനെയും യോഗം കുറ്റപ്പെടുത്തി. മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ദേവസ്വം സമിതിക്ക് നിവേദനം കൊടുക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ സമിതി താലൂക്ക് പ്രസിഡണ്ട് അഡ്വ. കെ.എസ്.പവിത്രന് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി.വത്സലന്‍, താലൂക്ക് ജനറല്‍ സെക്രട്ടറി പി.ആര്.നാരായണന്, വൈസ് പ്രസിണ്ട് ടി.പി.മുരളി, ഗുരുവായൂര്‍ യൂണിറ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ്, ശശി കോവിലകം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: