പാലക്കാട്: ശബരിമല വിമാനത്താവള പദ്ധതിയുടെ പേരില്‍ വന്തീവെട്ടികൊള്ളയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ആരോപിച്ചു. പാലക്കാട് ജില്ലാ എന്‍ഡിഎ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2500 കോടി രൂപയുടെ കുംഭകോണമാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്വയം പ്രഖ്യാപിത ബിഷപ് കെ.പി.യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റിലാണ് സര്‍ക്കാര്‍ വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നത്. 2000 ഏക്കര്‍ വരുന്ന പാട്ടഭൂമി നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്നതിനെതിരെ യോഹന്നാന്റെ പേരില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ യോഹന്നാന് ഷെയര്‍ നല്‍കുന്നതിലൂടെ അഞ്ചു ലക്ഷം ഏക്കര്‍ തോട്ട ഭൂമി സ്വകാര്യ ഉടമകള്‍ക്ക് തീറെഴുതാനുള്ള ഗൂഢശ്രമമാണ് കമ്മ്യുണിസ്റ് പാര്‍ട്ടിയും, സര്‍ക്കാരും നടപ്പിലാക്കുന്നത്.
യോഹന്നാന് ഓഹരി നല്‍കിക്കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് സമര രംഗത്തിറങ്ങുമെന്നും മുരളീധരന് വ്യക്തമാക്കി. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: