ശബരിമല: തീര്‍ത്ഥാടനം ആരംഭിച്ച് രണ്ടുനാള്‍ പിന്നിടുമ്പോഴും അടിയന്തിര ചികിത്സാ സംവിധാനം ലഭ്യമാക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ ഇതുവരെ പൂര്‍ണ്ണമായും ആരംഭിക്കാനായില്ല. പമ്പമുതല്‍ സന്നിധാനം വരെയും സ്വാമിഅയ്യപ്പന്‍ റോഡിലുമായി 18 സെന്ററുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. എന്നാല്‍ 8 എണ്ണം മാത്രമാണ് ഇതുവരെ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. നേരത്തെ ഓക്സിജന്‍ പാര്‍ലറായി പ്രവര്‍ത്തിച്ച സംവിധാനമാണ് ഇപ്പോള്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററായി രൂപാന്തരപ്പെടുത്തുന്നത്. ഫസ്റ്റൈഡ് സംവിധാനം, ഓക്സിജന്‍, ഹൃദയസ്പന്ദനം പൂര്‍വ്വ സ്ഥിതിയിലാക്കുന്ന ഡിഫിബ്രുലേറ്റര് എന്നിവയാണ് ഇവിടെ ക്രമീകരിക്കുന്നത്. ഇന്നലെ മുതല്‍ തിരക്കേറിയതോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിന്റെ സഹായം ഭക്തര്‍ക്ക് ഏറെ ആവശ്യമായ സാഹചര്യമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: