പത്തനംതിട്ട : നഗരസഭയുടെ ശബരിമല ഇടത്താവളം പ്രവര്‍ത്തനം ആരംഭിച്ചു. ഹിന്ദു ഐക്യവേദിയുടെയും , അയ്യപ്പസേവാ സമാജത്തിന്റെയും നേതൃത്വത്തില്‍ ഇടത്താവളത്തില്‍ അന്നദാനം ആരംഭിച്ചു.
ഇടത്താവളത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ രജനീ പ്രദീപ് നിര്‍വഹിച്ചു. അടുത്ത ശബരിമലതീര്ത്ഥാടനക്കാലത്തിന് മുമ്പ് ഇടത്താവളത്തില്‍ അയ്യപ്പന്മാര്ക്ക് ഡോര്‍മെട്രി സൗകര്യം ഒരുക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. നഗരസഭാ ഉപാദ്ധ്യക്ഷന്‍ പി.കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്,ആര്‍എസ്എസ് താലൂക്ക് സംഘചാലക് ബാലചന്ദ്രന് നായര്‍, അയ്യപ്പസേവാ സമാജം ട്രഷറര്‍ വി.പി.മന്മഥന് നായര്‍, സംസ്ഥാനസഹസംഘടനാ സെക്രട്ടറി ടി.കെ.കുട്ടന്, സെക്രട്ടറി കെ.സി.ജയന്, ട്രസ്റ്റി എന്‍.ജി.രവീന്ദ്രന്,അമ്പോറ്റി കോഴഞ്ചേരി,എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.സി.എന്‍.സോമനാഥന്‍നായര്‍, നഗരസഭാ കൗണ്‍സില്‍ അംഗങ്ങളായ ഏബേല്‍ മാത്യൂ,വല്സന്.ടി.കോശി, കെ.ജാസിംകുട്ടി, കെ.എച്ച്.ഹൈദരാലി, റോഷന് നായര്‍, അംബികാ വേണു, സജിനി മോഹന്‍ സസ്യ സജീവ്,റോസ്ലിന് സന്തോഷ്,സജി കെ.സൈമണ്‍,ബിജിമോള്മാത്യൂ,ഷൈനിജോര്ജ്ജ്,സുശീലാ പുഷ്പന്,വത്സല, നഗരസഭ സെക്രട്ടറി മുംതാസ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: