ചാലക്കുടി: ചാലക്കുടി പുഴയില്‍ പുതിയ തടയിണകള്‍ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ നടപടിയായി. ജല അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകളില്‍ പമ്പിംഗ് തടസമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ വൈദ്യൂതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കും.നഗര പ്രദേശത്തെ പ്രധാന ജലസ്രോതസായ പോട്ടച്ചിറ നിറക്കുന്നതിനായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ പരാതിയുള്ളതിനാല്‍ ഇറിഗേഷന്‍ വകുപ്പ് നടപടി നിറുത്തി വെച്ച സാഹചര്യത്തില്‍ പ്രസ്തുത പ്രദേശം റവന്യു മുന്‍സിപ്പല്‍ കൃഷി ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സ്ഥല പരിശോധന നടത്തി ചിറ നിറക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനമായി.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലുകള്‍ വൃത്തിയാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും തീരുമാനം ഉടന്‍ നടപ്പിലാക്കുന്നതാണെന്നും ഡെപ്യൂട്ടി കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.പൊതു കിണറുകള്‍,കുളങ്ങള്‍ വൃത്തിയാക്കുന്നതിനും,പ്രധാന ജല സ്രോതസുകളായ ചിറകള്‍,കുളങ്ങള്‍ എന്നിവ നിറക്കുന്നതിനും,പൈപ്പ് ലൈന്‍ വഴിയുള്ള കുടിവെള്ള വിതരണം പദ്ധതിയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനും യോഗത്തില്‍ ചര്‍ച്ചകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: