തിരുവല്ല: തലയാര്‍ വഞ്ചിമൂട്ടില്‍ ദേവിക്ഷേത്രത്തില്‍ ചിറപ്പ് ഉത്സവം 16ന് തുടങ്ങും. 27ന് സമാപിക്കും. 16ന് രാവിലെ മഹാഗണപതിഹോമം. 17, 18, 19 തിയ്യതികളില്‍ ഭാഗവത പാരായണം.20ന് സപ്താഹയജ്ഞം തുടങ്ങും. ഒന്നാം ദിവസം വരാഹാവതാരം,സൂതശൗനക സംവാദം,കുന്തീസ്തുതി,ഭീമസ്തുതി,എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും.രണ്ടാം ദിവസം കപിലോപദേശം,ദക്ഷയാഗം,ധുവചരിതം,പുരന്തഞ്ജനോപാഖ്യാനം,ഋഷഭാവതാരം,ഭദ്രകാളി ആവിര്‍ ഭാവം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും.മൂന്നാം ദിവസം,ഭരത ചരിതം,ഭൂഗോളവിവിരണം,അജാമിളോപാഖ്യാനം,വൃത്രാസുരകഥ,നരസിംഹാവതാരം,നാലാം ദിവസം.ഗജേന്ദ്രമോക്ഷം,കൂര്‍മ്മാവതാരം,ശ്രീരാമാവതാരം,പരശുരാമാവതാരം,ബലരാമാവതാരം,ശ്രീകൃഷ്ണ അവതാരം,അഞ്ചാം ദിവസം ,ബാലലീലകള്‍,കാളിയമര്‍ദ്ദനം,കാര്‍ത്യായനി പൂജ,കംസവധം,രുഗ്മിണി സ്വയംവരം,ആറാംദിവസം സ്വമന്തകോപാഖ്യാനം,ബാണയുദ്ധം,രാജസൂയം,കുചേല വൃത്തം,ഉദ്ധവോപദേശം,ഏഴാം ദിവസം ഭിക്ഷുഗീത,ബ്രഹ്മോപദേശം,സ്വര്‍ഗ്ഗാരോഹണം,കല്കി അവതാരം,മാര്‍കണ്ഡേയ ഉപാഖ്യാനം സമര്‍പ്പണം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും.ദിവസവും ഉച്ചയ്ക്ക് അന്നദാനം. 27ന് വൈകീട്ട് 6ന് അവഭൃഥസ്നാനഘോഷയാത്ര. 27ന് രാത്രി 11ന് ആഴിപൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: