തൃശൂര്‍: കേരള മീഡിയ അക്കാദമി തൃശൂര്‍ പ്രസ് ക്ലബുമായി ചേര്‍ന്ന് ഡോ. എം ലീലാവതിയെ ആദരിക്കുന്നതിന് ‘ലീലാമൃതം’ കൂട്ടായ്മ സംഘടിപ്പിക്കുന്നു.20ന് ലീലാവതി ടീച്ചറിന്റെ മാതൃവിദ്യാലയമായ കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളിലാണ് പരിപാടി. രാവിലെ പത്തിന് സാഹിത്യകാരന് സി രാധാകൃഷ്ണന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. എം ലീലാവതിയുടെ ‘നല്ലെഴുത്ത്’ എന്ന പുസ്തകം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് തോമസ് ജേക്കബിന് നല്കി പ്രകാശനം ചെയ്യും. അക്കാദമി ചെയര്മാന് ആര് എസ് ബാബു അധ്യക്ഷനാകും. ഡോ. എം ലീലാവതിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കവി പ്രഭാവര്‍മ്മ നിര്‍വഹിക്കും.കൂട്ടായ്മയ്ക്ക് മുന്നോടിയായി 19ന് ലീലാവതി ടീച്ചറിന്റെ ജീവിതത്തിലെ സവിശേഷ മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന പി മുസ്തഫയുടെ ഫോട്ടോ പ്രദര്‍ശനവും ടീച്ചറിന്റെ പുസ്തകങ്ങളുടെ കവര്‍ചിത്ര പ്രദര്‍ശനവും നടക്കും. മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ്, പ്രസ് ക്ലബ് സെക്രട്ടറി കെ സി അനില്‍കുമാര്‍, സി എഫ് ബെന്നി, ലബീബ് ഹസന്, എം ബാലാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: