തൃപ്രയാര്‍: ഏകാദശിയോടനുബന്ധിച്ചുള്ള ആദ്ധ്യാത്മിക കലാസാംസ്കാരിക പരിപാടികള്‍ക്ക് തുടക്കമായി. കൊച്ചിന് ദേവസ്വം സ്പെഷല്‍ കമ്മീഷണര്‍ കെ.ആര്.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി വി.എ.ഷീജ അദ്ധ്യക്ഷത വഹിച്ചു. സ്വാമി തേജസ്വരൂപാനന്ദസരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. ഇന്ന് കൈക്കൊട്ടിക്കളി, കഥകളി എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൃത്തനൃത്യങ്ങള്‍, നൃത്താര്‍ച്ചന, സംഗീതോത്സവം, പഞ്ചവാദ്യം, ഓട്ടംതുള്ളല്‍, ഭക്തിഗാനമേള എന്നിവ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: